കപ്പയും മീന്‍കറിയും
By:- Indu Jaison 

Ingredients

കപ്പ -1 കിലോ
നാളികേരം - അരമുറി (ചിരകിയത്)
പച്ചമുളക് - 7 എണ്ണം
വെളുത്തുള്ളി - 5 അല്ലി
ചെറിയ ഉള്ളി - 5 എണ്ണം
ജീരകം - അര സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര സ്പൂണ്‍
വെളിച്ചെണ്ണ - 4 സ്പൂണ്‍
കറിവേപ്പല - ആവശ്യത്തിന്

Method

കപ്പ തൊണ്ടു കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ട് നല്ലപോലെ വേവിച്ച് ഉടയ്ക്കുക.

നാളികേരം, പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ ഒരുമിച്ച് അരയ്ക്കുക. നാളികേരം അരയ്ക്കുമ്പോള്‍ വല്ലാതെ അരയരുത്.

ഇത് കപ്പയിലിട്ട് നല്ലപോലെ ചേര്‍ത്തിളിക്കി കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിയ്ക്കുക. ചൂടോടെ കഴിയ്ക്കാം. നാടന്‍ രുചി വരണമെങ്കില്‍ വെളിച്ചെണ്ണ തന്നെ ഇതി ല്‍ ഒഴിയ്ക്കണം.

രുചികരമായ കപ്പ പുഴുക്ക് തയ്യാര്‍ .
*****************************
മീന്‍ കറി

ആവശ്യമുള്ള സാധങ്ങള്‍

ദശയുള്ള മീന്‍ കഷ്നങ്ങള്‍ ആകിയത്
കുടംപുളി -2 എണ്ണം

വെളുത്തുള്ളി- 2 അല്ലി
ഇഞ്ചി- ഒരു ചെറിയ കഷ്ണം.
മുളകുപൊടി-1.5 സ്പൂണ്‍
മല്ലിപൊടി-മുക്കാല്‍ സ്പൂണ്‍
ഉലുവപൊടി- ഒരു നുള്ള്
ഉലുവ
കടുക്
കറിവേപ്പില
എണ്ണ
ഉപ്പ്

ഉണ്ടാക്കുന്ന രീതി

മീന്‍ വൃത്തിയാക്കി എടി‌ക്കുക.
ഇന്ചിയും വെളുത്തുള്ളിയും ചതച്ച് എടുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ഉലുവയും കടുകും ഇട്ടു പൊട്ടിക്കുക . ചതച്ച്വെച്ചിരിക്കുന്ന ഇന്ചിയും വെളുത്തുള്ളിയും ഇതില്‍ ഇട്ടു ഇളക്കുക.
തീ കുറച്ച് പൊടികള്‍ ഇട്ടു മൂപ്പിക്കുക.
ഈ മസാല യും മീന്‍ കഷ്ണങളും കുടം പുളിയും ഉപ്പും കൂടെ മീന്‍ ഉണ്ടാക്കുന്ന പത്രതിലെക്കുമാറ്റികഷ്ണങള്‍ നികക്കെ വെള്ളം ഒഴിച്ചു അടുപ്പില്‍ വെച്ചു തിളപ്പിക്കുക. തിളച്ചു കുറുകി വരുമ്പോള്‍ തീ കുറച്ച്വെക്കുക. ആവശ്യത്തിനു കുറുകി പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെക്കുക.
കപ്പയുടെ കൂടെ ഇതു ഒരു നല്ല കറി ആണ്.
തലേദിവസം ഉണ്ടാക്കി പിറ്റേന്ന് എടുത്ത് ഉപയോഗിച്ചാല്‍ ആവശ്യത്തിനു ഉപ്പും പുളിയും മുളകും എല്ലാംകഷ്ണത്തില്‍ പറ്റിപിടിച്ചിരിക്കും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post