ലിവർ ഫ്രൈ 
By : Remya Krishnan
ലിവർ എന്റെ ഒരു വീക്നെസ് ആണ്. കൂടുതൽ ചിക്കൻ വാങ്ങുമ്പോ ലിവർ മാറ്റി വെക്കും. എന്നിട്ട് അടുത്ത ദിവസം ലിവർ ഇഷ്ട്ടമല്ലാത്ത ഭർത്താവിനെ മൈൻഡ് ചെയ്യാതെ ചോറും കൂട്ടി തട്ടും. എളുപ്പം ഉണ്ടാക്കാവുന്ന ലിവർ ഫ്രൈ യുടെ റെസിപി പറയാം. ലിവർ മീഡിയം ആയി മുറിച്ച് മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, ചിക്കൻ മസാല, ചെറുനാരങ്ങ നീര്, ഉപ്പ് എന്നിവ പുരട്ടി മാറ്റി വെക്കുക. ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കരിവേപില, ചെറിയ ഉള്ളി(കൂടുതൽ ചേർത്താൽ സ്വാദ് കൂടും ), ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, എന്നിവ ചേര്ത് നന്നായി വഴറ്റുക. ശേഷം തക്കാളി മുറിച്ചത് കൂടി ചേർത്ത് വഴറ്റുക. ഇതിലേക്ക് പുരട്ടി വെച്ച ലിവർ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. കുറച്ചു വെള്ളം ചേർത്ത് ചെറു തീയിൽ അടച്ചു വെച്ച് വേവിക്കുക. ആവശ്യമെങ്കിൽ കൂടുതൽ ഉപ്പ് ചേർക്കുക. ലിവർ വെന്ത് വരുമ്പോൾ ചതച്ച കുരുമുളക് ചേർക്കുക.തീയിൽ നിന്ന് മാറ്റി പച്ചമുളക് വെച്ച് അലങ്കരിക്കുക. ലിവർ ഫ്രൈ റെഡി !

1 Comments

Our Website is One of the Largest Site Dedicated for Cooking Recipes

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post