സേമിയ പായസം/ പാൽപ്പായസം ഒക്കെ നല്ലതാവാനുള്ള ചില ടിപ്സ് ഇതാ ..ഞാൻ മിൽക്ക് മെയ്ഡ് ചേർക്കുന്നതിന് പകരം എന്താ ചെയ്കയെന്നോ രണ്ടു ഗ്ലാസ് പാൽ ചൂടാക്കി കുറുക്കി 1ഗ്ലാസ് ആക്കി മാറ്റിവെക്കും എന്നിട്ട് ഇതു എപ്പോഴാ ചേർക്കുക എന്നറിയേണ്ടേ പായസം റെഡി ആയി ചൂട് ഒന്നാറിയ ശേഷം സെർവ് ചെയ്യുന്നതിനു തൊട്ടു മുൻപ് ഒഴിച്ച് ഇളക്കിയെടുക്കും.പായസത്തിന് ആവശ്യമുള്ള പാൽ കാച്ചി പാട അരിച്ചു വെക്കും.സേമിയ നെയ്യിൽ ഒന്ന് ചൂടാക്കിയ ശേഷം ചൂടാക്കിയ പാൽ ചേർത്ത് വേവിക്കും സേമിയ 75 %കുക്കായ ശേഷം മാത്രമേ പഞ്ചസാര ചേർക്കാൻ പാടുള്ളൂ. മൂന്നുനാലു ഏലക്ക തോട് കളഞ്ഞത് ചേർത്ത് പൊടിച്ച പഞ്ചസാരയാണ് ചേർക്കുന്നത് .. നെയ്യിൽ വറുത്ത കഷ്യുവും റൈസൻസും കൂടാതെ ബദാം ഉണ്ടെങ്കിൽ കുതിർത്തു ചെറുതായി അരിഞ്ഞു ചേര്ക്കാം.പിസ്തഷ്യൊ ഉണ്ടെങ്കിൽ ചേർക്കാം ഒരു സ്പൂൺ ചൂടുപാലിൽ ഒരു പിഞ്ച് കുങ്കുമപ്പൂവ് കുതിർത്തു ചേർത്താൽ ഒരു വ്യത്യസ്ത രുചി കിട്ടും ...നിങ്ങൾക്ക് അറിയാവുന്ന ടിപ്സ് ഷെയർ ചെയ്യൂ സുഹൃത്തുക്കളെ ..!
By : Sree Harish
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes