ഈ ഷെയർ ചെയ്യുന്നത് കുറച്ചു നാളുകൾക്ക് മുന്പ് ഉണ്ടാക്കിയ പോത്ത് വിന്ദാലു ആണ്. ഇതിന്റെ റെസിപി കേട്ട് ചരിത്രം നോക്കിയപ്പോളാണ് അറിയുനത് ഇത് ഒരു ഗോവൻ ഡിഷ്‌ ആണെന്ന്. പക്ഷെ ഇത് ശരിക്കുമൊരു ഫോർട്ട്‌ കൊച്ചി സ്പെഷ്യൽ ആണ് കേട്ടോ. അവിടത്തെ ഒരു ഫ്രണ്ടിനെ ട്രെയിനിൽ പരിജയപെട്ടപോലാണ് ഉണ്ടാക്കുന്ന വിധം മനസിലായത്. അപ്പൊ നമുക്ക് തുടങ്ങാം ...

By : Nidheesh Narayanan


പോത്തിറച്ചി ചെറുതായി അരിഞ്ഞു നല്ലപോലെ കഴുകിവക്കുക. ഇനി വേറെ ഒരു പാത്രത്തിൽമുളകുപൊടി സകലം മഞ്ഞള്പൊടി, കുരുമുളക്, കടുക്, ഉലുവ, കറുകപട്ട (ഇല & തണ്ട്) , ഗ്രാമ്പു, ഏലക്ക, അവിശ്യത്തിനു ഉപ്പു എനിവയെല്ലാം വെള്ളം തൊടാതെ വെറും ചൊറുക്ക മാത്രം ചേര്ത് മഷി പോലെ അരച്ചെടുക്കുക. മൂന്നു മീഡിയം സൈസ് സവാള നീളത്തിൽ അറിഞ്ഞതും, 4 പച്ചമുളക് രണ്ടായി പിളര്നതും, ഇഞ്ചി തീപെട്ടി കൊള്ളി പോലെ നീളത്തിൽ അരിഞ്ഞതും, ഒരു നാലു അല്ലി വെളുത്തുള്ളി ചതച്ചതും കറിവേപ്പില ഒരു കുടം കീറിയതും നെരിട്ട് വൃത്തിയാക്കിയ പോത്തിറചിയിൽ ചെർകുക. കൂടെ മഷി പോലെ അരച്ചുവച്ച മിശ്രിതം പോത്തിറചിയിൽ ചേര്ത് നല്ലപോലെ പിരട്ടുക. ഒട്ടും തന്നെ വെള്ളം ചേര്ക്കാൻ പാടില്ല. ചൊറുക്ക നല്ലവണ്ണം ചേര്ത് വീണ്ടും തിരുമ്മി പിടിപ്പിക്കുക. ഇതിന്റെ ഫ്രാഗ്രൻസ് കിട്ടുമ്പോൾ പുളി മുന്നോട്ടുനിൽക്കുനതുവരെ. അടുപ്പ് കത്തിച്ചു പാനിൽ (ഉരുളി യാണ് ബെസ്റ്റ്) വെളിച്ചെണ്ണ ചൂടാകുമ്പോൾ നമ്മൾ പിരട്ടി വച്ചിരിക്കുന്ന പോത്തിറച്ചി ചെര്ട്ക്കുക. തീ വളരെ കുറച്ച് ഒന്ന് gentle ആയി ഇളക്കി കടായി അടച്ചു വക്കുക. ഇത് 45 - 60 മിനിട്ട് സമയം കൊണ്ട് പോത്തിറച്ചി സോഫ്റ്റ്‌ ആയി വെന്ത് കിട്ടും. ഇടക്ക് ഇളക്കി കൊടുക്കേണ്ടതാണ്. ചൂടോടെ എരിവും പുളിയും കൊണ്ട് സമ്പന്നമായ പോത്ത് വിന്ദാലു കറിവേപ്പില തൂകി സർവ് ചെയ്യാവുന്നതാണ്.

ഇവന്റെ ഒരു കഷ്ണവും അതിലെ ഒരു മുളകും സൈഡ് ഡിഷ്‌ ആയിട്ട് ഉണ്ടേൽ കുശാലായി എത്രവേണേലും ചോറ്ഉണ്ണാം smile emoticon

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -

ഒരു തുള്ളിപോലും വെള്ളം ചേര്ക്കാൻ പാടുള്ളതല്ല ..
പക്കാ ഒരു മനിക്കുറെങ്ങിലും പോത്തിറച്ചി കുക്ക് ആവണം.
അവസാന നിമിഷം തീ കൂട്ടി എക്സ്ട്രാ ഗ്രേവി ഉണ്ടെങ്കിൽ വറ്റിക്കാവുന്നതാണ്.

മൂന്നു ദിവസം എങ്ങനെ ഉണ്ടാക്കിയ വിന്ദാലു കേടുകൂടാതെ അടുകളയിൽ ഇരിക്കും. എല്ലാ ദിവസവും ചൂടാക്കി കഴിക്കാവുന്നതാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post