CARROT PANCAKE
By : Saritha Anoop
ഇന്ന് വ്യത്യസ്തമായ ഒരു പാന്‍കേക്ക് ആയാലോ..ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്..കേക്കിനോടുള്ള സാമ്യമുള്ള texture ആണ് ഈ കാരറ്റ് പാന്‍കേക്കിന്.
ഗ്രേറ്റഡ് കാരറ്റ് - 2 cup
മൈദ - 1 1/4cup
മുട്ട - 1
പാല്‍ - 1 1/4 cup
പഞ്ചസാര - 4 tbs
ഉണക്ക മുന്തിരിങ്ങ - 2 tbs
ബേകിംഗ് പൌഡര്‍- 2 tsp
കറുവപ്പട്ട പൊടിച്ചത്- 1 tsp
ഉപ്പ് - 1/4 tsp
വാനില എസ്സെന്‍സ് -1tsp
വെജിറ്റബിള്‍ ഓയില്‍- 2 tbs
കാരറ്റും പാലും മുട്ടയും വാനില എസ്സെന്‍സും ബൌളില്‍ എടുത്തു ഹാന്‍ഡ് ബ്ലെന്ടര്‍ കൊണ്ട് നന്നൊന്നു അടിച്ചു യോജിപ്പിക്കുക...ഹാന്‍ഡ് ബ്ലെന്ടര്‍ ഇല്ലെങ്കില്‍ മിക്സിയില്‍ കാരറ്റ് ഒഴികെയുള്ളത് എടുത്ത് ഒന്ന് കറക്കി എടുത്തിട്ട് കാരറ്റും ചേര്‍ത്ത് ജസ്റ്റ് ഒന്ന് മിക്സ് ചെയ്യുക...എല്ലാം നന്നായൊന്നു മിക്സ് ആയാല്‍ മതി...കാരറ്റ് അരഞ്ഞു പോകരുത്..(1 tsp കാരറ്റ് അരച്ചു ചേര്‍ത്താല്‍ നല്ല കളര്‍ കിട്ടും) ഇനി ഓയിലും ചേര്‍ത്തിളക്കുക
മൈദയും ബേകിംഗ് പൌഡറും ഉപ്പും പഞ്ചസാരയും( brown sugar ഉണ്ടെങ്കില്‍ അതാണ് നല്ലത്) പട്ട പൊടിച്ചതും(separately) നന്നായി ഇളക്കി ഒരുപോലെ യോജിപ്പിച്ചതിന് ശേഷം കാരറ്റ് പാല്‍ മിശ്രിതത്തിലേക്ക് ചേര്‍ത്ത് മൃദുവായി ഫോള്‍ഡ് ചെയ്തെടുക്കുക. (do not overmix )..പാന്‍ ചൂടാക്കി( മീഡിയം ഫ്ലെയിം) ബാറ്റര്‍ ഒഴിക്കുക... (കട്ടിയില്‍ തന്നെയാണ് വേണ്ടത്) ചെറുതായൊന്നു തൊട്ടു കൊടുത്താല്‍ മതി..പരത്തരുത്...മുകളില്‍ ബബിള്‍സ് വന്നു അരികു നിറം മാറുമ്പോള്‍ തിരിച്ചിട്ട് വേവിക്കുക..
*** ഗോതമ്പ് പൊടിയിലും ചെയ്യാം..അല്പം വ്യത്യാസം വരും ന്നു മാത്രം.അങ്ങനെ തന്നെയോ ഏതെങ്കിലും ഫ്രൂട്ട് സോസിന്റെ കൂടെയോ ജാമിന്റെ കൂടെയോ തേന്‍ കൂട്ടിയോ കഴിക്കാം....പക്ഷേ ഏറ്റവും നല്ല കോമ്പിനേഷന്‍ കാരറ്റ് കേക്കിനെന്നതു പോലെ ക്രീം ചീസ് ഫ്രോസ്റ്റിങ്ങ് തന്നെയാണ്
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes