Cream Donuts
By : Soniya Francis
വൈകിട്ട് ചായക്ക്‌ കൂടെ എന്തുണ്ടാക്കും എന്ന് ആലോചിചിരുന്നപ്പോ ആണ് ഈ റെസിപ്പി കിട്ടിയത്...കണ്ടപ്പോളേ ഉണ്ടാക്കാന്‍ തോന്നി...ഉണ്ടാക്കി ഇഷ്ടപ്പെട്ടപ്പോള്‍ നിങ്ങളുമായി ഷെയര്‍ ചെയ്യാനും smile emoticon
എളുപ്പമാണ്...പിന്നെ മാവ് കുഴച്ചു കുറച്ചു നേരം വെക്കുന്നതിന്റെ സമയം എടുക്കുമെന്നെയുള്ളൂ.( 1hr).
all purpose flour( maida)- 2 cups
sugar -2tbs
baking powder -1tsp (heaped)
melted butter -2tbs
egg yolk -1
salt - a pinch
milk -1cup
ഇതെല്ലാം കൂടി നന്നായി കുഴച്ചു അര മണിക്കൂര്‍ മാറ്റി വെക്കുക.അര മണിക്കൂറ് കഴിഞ്ഞ് കുറച്ചു മാവ് തൂകി വലുതായി ഷീറ്റ് പോലെ കുറച്ചു കട്ടിയില്‍പരത്തുക.( one inch thickness) ഒരു ടീ കപ്പ് കൊണ്ട് റൗണ്ടായി കട്ട് ചെയ്യുക..ഇനി അതൊന്നു കുറച്ചു മൈദാ തൂകി അതിന്‍ മുകളിലായി അര മണിക്കൂര്‍ കൂടി മാറ്റി വെക്കുക( ഒട്ടിപ്പിടിക്കതിരിക്കാനാണ് മൈദാ തൂകുന്നത്..അതല്ലെങ്കില്‍ ബട്ടര്‍ പേപ്പറില്‍ നിരത്തി വെച്ചാല്‍ മതി.)
ഈ സമയത്ത് ക്രീം ഉണ്ടാക്കാം.
egg yolks -2
sugar -1/2 cup( i used 1/4 cup and for me that was adequate)
corn flour -1 tbs ഇതെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക.ഇനി 1/2 cup ചൂട് പാലും കൂടി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ചു അടുപ്പില്‍ വെച്ച്( തുടരെ ഇളക്കിയില്ലേല്‍ അടിയില്‍ പിടിക്കും)..പെട്ടെന്ന് thick ആകും..അപ്പോള്‍ വാങ്ങി മാറ്റി വെക്കുക.
ഇനി നമുക്ക് പരത്തി വെച്ചിരിക്കുന്ന മാവെടുത്തു ചൂടാക്കിയ എണ്ണയിലിട്ട് വറുത്തെടുക്കാം. എന്നിട്ട് അത് മുറിച്ചു ഉള്ളില്‍ ക്രീം പുരട്ടി ചായേടെ കൂടെ കഴിക്കാം..
ക്രീം ഇല്ലാതെയും കഴിക്കാം. പക്ഷെആ ക്രീമും കൂടി ചേരുമ്പോ നല്ല ടേസ്റ്റ് ആണ്. നിങ്ങള്‍ക്ക് ഉറപ്പായും ഇഷ്ടപ്പെടും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post