EASY VEGETABLE BIRIYANI IN COOKERBy : Saritha Anoop
വളരെ കുറച്ചു സമയം കൊണ്ട് എളുപ്പത്തില്‍ രുചിയായും ഹെല്‍ത്തിയായും അല്പം സ്പെഷ്യല്‍ ആയുംഉണ്ടാക്കാവുന്ന ഒരു കുക്കര്‍ വെജിറ്റബിള്‍ ബിരിയാണി.
പെട്ടെന്നൊരു ഗസ്റ്റ് വന്നാലും യാത്രയിലും ഒക്കെ സൌകാര്യമാണ്..വെജിറ്റബിള്‍സ് തലേദിവസം തയ്യാറാക്കി വെച്ചാല്‍ ലഞ്ച് ആയി കൊണ്ട് പോകാന്‍ എളുപ്പമാണ്.. ഒരല്പം എണ്ണ മാത്രം മതി...നെയ്യ് ചേര്‍ക്കാത്തതിനാല്‍ ഹെല്‍ത്തി ആണ്...ബിരിയാണി വെക്കാന്‍ അറിയാത്തവര്‍ക്കും കുഴഞ്ഞു പോകാതെ നന്നായി വെക്കാന്‍ പറ്റും.
ബസുമതി അരി - 2 cups
കാപ്സിക്കം - 1 small
കോളിഫ്ലവര്‍ -1/4 cups
ബീന്‍സ്
ഉരുളക്കിഴങ്ങ് -2 (medium size)
കാരറ്റ് -2 (medium size)
ഫ്രോസന്‍ ഗ്രീന്‍പീസ്/ ഫ്രെഷ്-1/2 cup
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -4/3 tbs
തക്കാളി -2
മുളക് പൊടി -1tsp
മഞ്ഞള്‍പ്പൊടി -1/2tsp
മല്ലിപ്പൊടി -1 tsp
ഗരം മസാല -1/2 tsp
പട്ട(1 inch) ഗ്രാമ്പു(3) ഏലക്ക(3) ജാതിപത്രി- 1 strand
പെരുംജീരകം1/2 tsp
ഉണക്ക മുന്തിരി, കാഷ്യൂനട്ട്-ആവശ്യത്തിനു
ഉപ്പ് - ആവശ്യത്തിന്
നാരങ്ങാ നീര് -1 tbs
വെള്ളം -3 4/3 cups
വെജിറ്റബിള്‍സ് കഴുകി കട്ട് ചെയ്തു മാറ്റി വെക്കുക...അരിയും വെള്ളം തെളിയുന്നത് വരെ നന്നായി കഴുകി അരിപ്പയില്‍ മാറ്റി വെക്കുക..(10 min കുതിര്‍ത്തിട്ട് വാരി വെക്കുവാണേല്‍ നല്ലതാണ് ) മല്ലിയില ചേര്‍ത്തില്ല.(ഇവിടെ കിട്ടാന്‍ പ്രയാസമായത് കൊണ്ടാണ്).ഉണ്ടെങ്കില്‍ പച്ചമുളകും മല്ലിയിലയും പുതിനയിലയും ചേര്‍ത്ത് നന്നായി അരച്ച് വെക്കുക
കുക്കര്‍ ചൂടാക്കി എണ്ണയൊഴിച്ച് ഉണക്ക മുന്തിരിയും കാഷ്യൂനട്ടും വറുത്തു മാറ്റി വെക്കുക...അതേ എണ്ണയിലേക്ക് പട്ട ഗ്രാമ്പു ഏലക്ക പെരുംജീരകം ജാതിപത്രിയും ഇട്ടു നന്നായി ചൂടാകുമ്പോള്‍ഉള്ളി വഴറ്റുക. ഇനി അരച്ചു വെച്ചതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് ഇളക്കി പച്ചമണം മാറും വരെ വഴറ്റുക..ഇനി പോടികളൊക്കെ ചേര്‍ത്ത് ചെറുതായൊന്നു മൂക്കുമ്പോള്‍ തക്കാളി അറിഞ്ഞതും ഉപ്പും ചേര്‍ത്തിളക്കി ചെറുതീയില്‍ അടച്ചു വെക്കുക(ചേര്‍ത്ത് അടക്കേണ്ട )..തക്കാളി ഉടഞ്ഞു ചേര്‍ന്ന് കഴിഞ്ഞാല്‍ വെജിറ്റബിള്‍സും ചേര്‍ത്ത് ഒരു 3 min ഇളക്കുക...ഇനി വെള്ളം ഒഴിച്ച് തിളക്കുമ്പോള്‍ നാരങ്ങാ നീരുംഅരിയും ചേര്‍ത്തിളക്കി വിസില്‍ മാറ്റി കുക്കര്‍ അടച്ചു മുകളില്‍ കൂടി ആവി വരുന്ന കാണുമ്പോള്‍ തീ ഏറ്റവും കുറച്ചു വെച്ച് 7 min വേവിക്കുക...7 minകഴിയുമ്പോള്‍ കുക്കര്‍ ഓഫ്‌ ചെയ്യാം...പക്ഷെ 15 min കഴിഞ്ഞേ തുറക്കാവു...തുറന്നു കഴിഞ്ഞാല്‍ ചോറ് ഉടക്കാതെ പതുക്കെ ഒന്ന് ഇളക്കി എടുക്കുക..
** വെജിറ്റബിള്‍സ് നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ളത് ചേര്‍ക്കാം..ഞാന്‍ സുക്കീനിയും ചേര്‍ത്തിരുന്നു. വേണമെങ്കില്‍ നെയ്യ് ചേര്‍ക്കാം... റെഡി ആയിക്കഴിഞ്ഞ് കുക്കറില്‍ തിങ്ങി ഇരുന്നാല്‍ ഇരുന്നു വേകും..ഇഷ്ടമുള്ള റൈത്തയുടെ കൂടെ കഴിക്കാം..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post