Homemade Condensed Milk( MILKMAID)
By : Saritha Anoop
മിക്ക dessert റെസിപ്പികളിലും condensed milk വേണ്ടി വരാറുണ്ട്...ഇതില്ലെങ്കില്‍ ഓടിപ്പോയി വാങ്ങാന്‍ നിക്കേണ്ട...പാലും പഞ്ചസാരയും പിന്നെ കുറച്ച് ക്ഷമയും ഉണ്ടെങ്കില്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കാവുന്നതേയുള്ളൂ...കടയില്‍ നിന്ന് വാങ്ങുന്നത് പോലെ തന്നെ നന്നായി കിട്ടും.
Milk -500 ml
sugar -1 cup
baking powder - 1 pinch പാലും പഞ്ചസാരയും ഒരു വലിയ സോസ്പാനില്‍ എടുത്തു മീഡിയം ഫ്ലെയിമില്‍ തിക്ക് ആകും വരെ ഇളക്കിക്കൊണ്ടിരിക്കുക എനിക്ക് ക്ഷമ ഇത്തിരി കുറവായത് കൊണ്ട് ഞാന്‍ ഹൈ ഫ്ലെയിമിലാണ് ചെയ്യാറ്.....തിളച്ചു കഴിയുമ്പോള്‍ തൂകി പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.നന്നായി കുറുകി വരുമ്പോള്‍ ബേകിംഗ് പൌഡറും( സോഡാപ്പൊടി/അപ്പക്കാരം) ഇട്ട് ഫ്ലെയിം ഓഫ് ചെയ്യാം..തണുക്കുമ്പോള്‍ ഒരല്പം കൂടി കുറുകും...അതിനനുസരിച്ച് ചെയ്യുക.നന്നായി തണുത്താല്‍ കുപ്പിയില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
ഇനി ക്ഷമ തീരെ ഇല്ലെങ്കില്‍ വിഷമിക്കേണ്ട നമുക്ക് അടുത്ത വഴി നോക്കാം.
പാല്‍പ്പൊടി 1 cup,2/3 cup പഞ്ചസാര, 3 tbs ബട്ടര്‍ ഇത്രേം ഒരു ബൌളില്‍ എടുത്ത് ഒന്ന് യോജിപ്പിച്ചിട്ട്‌ അതിലേക്കു 1/3 cup നല്ല ചൂടുവെള്ളം ഒഴിച്ച് ഹാന്‍ഡ് ബ്ലെണ്ടെറോ മിക്സിയോ ഉപയോഗിച്ച് ക്രീമിയാകുന്ന വരെ ബീറ്റ് ചെയ്യുക
.
**** ഫോട്ടോയിലുള്ളത് പാലുപയോഗിച്ച് ഉണ്ടാക്കിയതാണ്..മേനക്കേടല്ലേ, ഒരു ടിന്‍ അങ്ങ് വാങ്ങിയാല്‍ നിന്ന് ബുദ്ധിമുട്ടേണ്ടല്ലോ ന്നു തോന്നുമായിരിക്കും..പക്ഷെ ഒന്നോര്‍ക്കുക വീട്ടിലുണ്ടാക്കുന്നതാണ് എപ്പോളും നല്ലത്..tinned ഫുഡ്സില്‍ എന്തായാലും preservatives ഉണ്ടാകും.വീട്ടിലാകുമ്പോ എന്തൊക്കെയാണ് ചേര്‍ത്തിരിക്കുന്നത് എന്ന് നമുക്ക് കൃത്യമായി അറിയാമല്ലോ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post