മട്ടന്‍‍ കുറുമയും പത്തിരിയും ...
നോമ്പുകാലം വരവായി പലതരംപത്തിരി കളും കറികളും തീന്‍മേശയില്‍ വിരുന്നെത്തും...മട്ടന്‍കറി പത്തിരിക്കൊരു കിടിലന്‍ കോമ്പിനേഷാനെന്നതിന് തര്‍ക്കമില്ല ...പക്ഷേ സ്വതവേ അല്പം കൊഴുപ്പ് കൂടുതല്‍ ഉള്ള മട്ടനില്‍ വീണ്ടും എണ്ണയും ,കശുുവണ്ടിപ്പരിപ്പും ഒക്കെ ചേര്‍ക്കാതെ തന്നെ എന്നാല്‍ രുചികരമായി ഒരു കറുമ തയ്യാറാക്കിയാലോ...എണ്ണയുടെ അളവ് അല്പം കുറച്ച് ഒരു ടേസ്റ്റി മട്ടന്‍ കുറുമ റെസിപ്പി...
മട്ടന്‍ - 1/2കിലോ
വെളുത്തുളളി -3
ഇഞ്ജി - 1 ടേബിള്‍സ്പുണ്‍
അരിഞ്ഞത്
ഏലക്ക -3 കഷണം
പട്ട - ഒരു ചെറിയ കഷണം
ഗ്രാംമ്പു - 3എണ്ണം
കറുവ ഇല - 1കഷണം
മഞ്ഞള്‍പ്പൊടി - 1/2ടീസ്പുണ്‍
ഉപ്പ് - അര ടീസ്പുണ്‍
മട്ടന്‍ നന്നായി കഴുകി വാരി വെളളം തോര്‍ന്നശേഷം മുകളില്‍ പറഞ്ഞിരിക്കുന്ന ചേരുവകള്‍ ചേര്‍ത്ത് ഒരു മുറിനാരങ്ങനീരും പുരട്ടി 15മിനിറ്റ് വച്ച ശേഷം കുക്കറില്‍ 4വിസില്‍ വരുവോളം വേകിച്ച് വയ്ക്കുക...
സവാള -രണ്ട് നീളത്തില്‍ അരിഞ്ഞത്
ചെറിയുളളി - 6എണ്ണം അരിഞ്ഞത്
ഉരുളക്കിഴങ്ങ് - 2 (ചെറുത് കഷണങ്ങള്‍ ആക്കിയത)്...
ഇഞ്ജി - 1 .5ടീസ്പുണ്‍
വെളുത്തുളളി - 2
ഏലക്ക - 3എണ്ണം
പെരുംജീരകം 1.5ടീസ്പുണ്‍
ഗ്രാംമ്പു -2 എണ്ണം
കരുമുളക് -1.5ടീസ്പുണ്‍
മല്ലിപ്പൊടി - 1.5ടേബിള്‍ സ്പൂണ്‍
തക്കാളി - വലുത് 1
പച്ചമുളക് - 4

തേങ്ങ പാല്‍ - ഒരു കപ്പ്
വെളിച്ചെണ്ണ 2 . 5 ടേബിള്‍ സ്പുണ്‍
മല്ലിഇല
ഉപ്പ്
ഒരു ചുവടുകട്ടിയുളള പാത്രത്തില്‍ എണ്ണയൊഴിച്ച് അരിഞ്ഞു വച്ച ഉളളിയുടെ പകുതി നനനായി വഴറ്റുക മൊരിഞ്ഞ് വരുമ്പോള്‍ അരിഞ്ഞ് വച്ച ഇഞ്ജ് വെളുത്തുളളി മസാല ക്കൂട്ട് ഇവ ചേര്‍ക്കാം മസാല ക്കൂട്ടുകളും ഒന്നുചുടാകുമ്പോള്‍ കോരിമാറ്റി ചട്ടനിജാറില്‍ ഒരു പേസ്റ്റ് തയ്യാര്‍ ആക്കുക....
ബാക്കിവരുന്ന എണ്ണയില്‍ മുറിച്ച് വച്ചിരിക്കുന്ന ചെറിയുളളിയും ബാക്കി പകുതി സവാള യും ,ഉരുളക്കിഴങ്ങ് കഷണങ്ങളും നന്നായി വഴറ്റി തക്കാളി യും പച്ചമുളക് കും ചേര്‍ത്ത് അടച്ച് വച്ച് വേകിച്ച് മല്ലിപ്പൊടിയും ചേര്‍ത്തൊന്നൂ വഴറ്റി വേകിച്ച മട്ടനും തയ്യാര്‍ ആക്കിയ പേസ്റ്റ്ും ചേര്‍ത്ത് ഉപ്പ് പാകത്തിനാക്കി ഒന്ന് ഇളക്കി ഒരു കപ്പ് തേങ്ങ പാല്‍ ചേര്‍ത്ത് കറി ചാറുകുറുകി വരുന്ന പാകത്തില്‍ ഒരുനുള്ള് ഗരംമസാലയും,കുരുമുളക് പൊടിയും യും മല്ലിഇലയും തൂവി ഇറക്കാം....
പത്തിരി ക്കോ ,ചപ്പാത്തികോ ഒക്കെ ഉഗ്രന്‍ കോമ്പിനേഷനാണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post