തിറുത
By : Ruksana Ruppy
ചേരുവകള്‍ :
മാവിനു ആവശ്യമായവ;
1.മൈദ -1കപ്പ്
2.ഉപ്പ്
3.വെള്ളം
കൂട്ടിനു ആവശ്യമായവ;
1.കടലപരിപ്പ്-1കപ്പ്
2.തേങ്ങ ചിരകിയത് -1/2 കപ്പ്
3.പഞ്ചസാര -ആവശ്യത്തിന്
4.ഏലയ്ക്കാപൊടി-കുറച്ച്
5.അണ്ടി,മുന്തിരി
6.നെയ്യ്
7.ഉപ്പ് -നുള്ള്
8 . മുട്ട -പുഴുങ്ങിയത് 2 എണ്ണം
തയ്യാറാക്കുന്ന വിധം;
കടലപരിപ്പ് 2 മണിക്കൂര്‍ കുതിർത്തു വെക്കുക. കഴുകിയതിനു ശേഷം വെള്ളം തിളപ്പിക്കുക.അതിൽ കഴുകിയ പരിപ്പ് ഇട്ട് മുക്കാല്‍ വേവാകുമ്പോൾ നുള്ള് ഉപ്പ് ചേര്‍ക്കുക. വെന്താൽ ഊറ്റിയെടുത്ത് മാറ്റിവെക്കുക.ഒരു പാൻ അടുപ്പില്‍ വെച്ച് ചൂടായാൽ 2സ്പൂൺ നെയ്യ് ഒഴിച്ച് നുറുക്കിയ അണ്ടിയും മുന്തിരിയും ഇടുക. ബ്രൗണ്‍ നിറമായാൽ തേങ്ങ ചിരകിയതും പഞ്ചസാരയും ഏലയ്ക്കാപൊടിയും ആവശ്യത്തിന് ചേർക്കുക.വഴന്നാൽ വേവിച്ച പരിപ്പ് ചേര്‍ത്ത് ഇളക്കിവെക്കുക.മൈദ വെള്ളവും ഉപ്പും ചേര്‍ത്ത് ചപ്പാത്തി മാവ് പോലെ കുഴക്കുക.ചെറിയ ഉരുളകളാക്കി മീഡിയം വട്ടത്തിൽ ഓരോ പത്തിരിയായി പരത്തി അതിൽ കുറച്ചു കൂട്ട് വെച്ച് അതിനു മുകളിൽ മുട്ട നേരിയതാക്കി മുറിച്ച പീസ് വെക്കുക. (അല്ലെങ്കിൽ കൂട്ടിൻറ കൂടെ മിക്സ് ആക്കുകയും ചെയ്യും )ശേഷം മറ്റൊരു പത്തിരി കൊണ്ട് മൂടി അരിക് കൈകൊണ്ട് മുടയുക.എണ്ണ ചൂടാക്കി ഓരോ തിറുതയും പൊരിച്ചെടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes