ചിക്കൻ കറി 
By: Lakshmi Pramod

ചിക്കൻ - 1 കിലോ
സവാള - 6
ഇഞ്ചി - രണ്ടു കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി - 15 അല്ലി
പച്ചമുളക് - 2
കറിവേപ്പില
ഏലക്ക -3
മുളകുപൊടി - 4 സ്പൂൺ
മല്ലിപൊടി - 3 spoon
മഞ്ഞള്പൊടി - 1/2 സ്പൂൺ
കുരുമുളകുപൊടി -2 സ്പൂൺ
ഗരം മസാല - 1 സ്പൂൺ
ഉരുളിയിൽ വെളിച്ചെണ്ണ ഒഴിച് കടുക് പൊട്ടിയാൽ ..അതിലേക് സവാളയിട്ട്‌ നന്നായിട്ട് വഴറ്റുക പകുതി വഴങ്ടു കഴിഞ്ഞാൽ ചതച്ചു വെച്ച വെളുത്തുള്ളിയും , അരിഞ്ഞു വെച്ച ഇഞ്ചിയും , കറിവേപ്പിലയും ഇട്ടു നന്നായി വഴറ്റുക .സവാള നന്നായി ബ്രൌൺ കളർ ആയാൽ അതിലേക്ക് മഞ്ഞള്പൊടി , മല്ലിപൊടി , ഒന്ന് വഴറ്റിയതിനു ശേഷം മുളകുപൊടി , കുരുമുളകുപൊടി , ഗരം മസാല ചേർത്ത് നന്നായി വഴറ്റുക രണ്ടോ മൂന്നോ ഏലക്കയും , ചേർത്ത് നല്ല ബ്രൌൺ കളർ ആകുമ്പോൾ ചിക്കൻ ചേർത്ത് ഇളക്കുക , ആവിശ്യത്തിന് ഉപ്പും , വെള്ളവും ചേർത്ത് , തിളച്ചു കഴിഞ്ഞാൽ തീ കുറച്ചു വെച്ച് കുറുക്കി ഏടുക്കുക..എരുവ് കുറച്ചു വേണ്ടവർ കഷ്മമീരി മുളകുപൊടി ചേര്ക്കുക .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post