എരുന്ത് ഫ്രൈ
നാടന്‍ വിഭവങ്ങളില്‍ രുചികരമായ ഒന്നാണ് എരുന്ത് അഥവാ ചിപ്പി വിഭവങ്ങള്‍. മാംസാഹാരങ്ങളെ പോലെ തന്നെ വിവിധ രൂപത്തില്‍ എരുന്ത് പാകം ചെയ്‌തെടുക്കാം. എരുന്ത്, കടുക്ക തുടങ്ങിയവ ലഭ്യമാകുന്ന സമയമാണ് ഇപ്പോള്‍. ഇവിടെ പരിചയപ്പെടുത്തുന്നത് എരുന്ത് ഫ്രൈ ഉണ്ടാക്കുന്ന വിധമാണ്. ചോറ്, ചപ്പാത്തി, പത്തിരി എന്നിവയ്‌ക്കൊപ്പം കഴിക്കാവുന്ന നല്ലൊരു കറിക്കൂട്ടാണ് എരുന്ത് ഫ്രൈ…
ചേരുവകള്‍
എരുന്ത്- പുഴുങ്ങി ഇറച്ചിയെടുത്തത് 1 കപ്പ്
മുളക് പൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
ഉള്ളി-1 ചെറുതായി അരിഞ്ഞത്
തക്കാളി- 1 ചെറുതായി അരിഞ്ഞത്
പച്ചമുളക്- 2 എണ്ണം രണ്ടായി പകുത്തത്
വെളുത്തുള്ളി- മൂന്നോ നാലോ അല്ലികള്‍
കറിവേപ്പില- ആവശ്യത്തിന്
വെളിച്ചെണ്ണ- വറുക്കാന്‍
ഉണ്ടാക്കുന്ന വിധം
എരുന്തില്‍ മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിയെടുത്ത് 15 മിനിറ്റ് വെക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതില്‍ ഉള്ളി ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറം വരുന്നത് വരെ വഴറ്റിയെടുക്കുക. ഇതിലേക്ക് തക്കാളി, വെളുത്തുള്ളി, പച്ചമുളക്, എന്നിവയും ചേര്‍ത്ത് കുറച്ച് നേരം കൂടി വഴറ്റുക. ഉള്ളി നന്നായി വഴറ്റി കഴിഞ്ഞാല്‍ അതിലേക്ക് മസാല ചേര്‍ത്ത് വെച്ചിരിക്കുന്ന എരുന്ത് ചേര്‍ക്കാം. എല്ലാ ചേരുവകളും നല്ലപോലെ ഇളക്കി ചേര്‍ക്കുക. ആവശ്യമെങ്കില്‍ ഉപ്പും മുളക്‌പൊടിയും ചേര്‍ക്കാം അഞ്ച് മിനിറ്റ് നേരം ഇത് അടച്ച് വെച്ച് ഇടയ്ക്കിടെ ഇളക്കി വേവിക്കുക ഇതിലേക്ക് കറിവേപ്പില ചേര്‍ക്കുക. അല്‍പ്പം നേരം കൂടി വെളിച്ചെണ്ണ വറ്റുന്നത് വരെ ഇളക്കി വേവിക്കുക. ഇനി തീയില്‍ നിന്നും ഇറക്കി വെക്കാം… എരുന്ത് ഫ്രൈ റെഡി… -

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes