അപ്പൊ നിങ്ങള് വിചാരിക്കുന്നുണ്ടാകും പെരളൻ എന്ന് വച്ചാൽ ഇത്തിരി dry ആയി ഇരികണ്ടേ എന്ന്. പക്ഷെ ഒരല്പം തേങ്ങ കൂടെ അരച്ചതാണെങ്കിലോ, എങ്ങനെ ഉണ്ടാകും. നമുക്കൊന്ന് നോക്കാം.
ഇതെന്റെ ആദ്യത്തെ പോസ്റ്റ് ആണ്. എല്ലാരും ഒന്നു try ചെയ്തു നോക്കൂ .. അഭിപ്രായം അറിയിക്കാൻ മറക്കില്ലല്ലോ...
ചിക്കൻ 1 Kg
സവാള 3 എണ്ണം
പച്ചമുളക് 5 എണ്ണം
വെളുത്തുള്ളി 10 അല്ലി
ഇഞ്ചി ഒരു ചെറിയ കഷ്ണം
തക്കാളി 2 എണ്ണം
കവിവേപ്പില...
....അരമുറി തേങ്ങ, ജീരകം, മഞ്ഞൾപൊടി, 3 പച്ചമുളക്, കുറച്ചു കറിവേപ്പില, രണ്ടല്ലി വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി അരച്ചത് ...
മസാല -
മഞ്ഞൾപൊടി 1/2 Tsp.
മുളകുപൊടി 1 Tsp
മല്ലിപൊടി 3 Tsp,
-------------------------- -----
കടുക് 1/2 Tsp
ഗരംമസാല 1/2 TSP
കുരുമുളക് crush ചെയ്തത് 1.1/2 Tsp
ഉപ്പ് പാകത്തിന്.
ഒരു പാനിൽ വെളിച്ചെണ്ണയോഴിച്ചു കടുക് പൊട്ടിക്കുക, ശേഷം വെളുത്തുള്ളി , ഇഞ്ചി, പച്ചമുളക് 2 എണ്ണം നടുകെ കീറിയത് (ബാക്കി നമ്മൾ അരപ്പിൽ ചേർത്തു കേട്ടോ ) കറിവേപ്പില ചേർത്തുചെറുതായി വഴറ്റുക. ശേഷം അരിഞ്ഞു വച്ച സവാള ചേർത്ത് golden brown ആകുന്നത് വരെ വഴറ്റുക..മസാല ചേർക്കുക . മസാലയുടെ പച്ചമണം മാറിയതിനു ശേഷം കഴുകി വച്ച ചിക്കൻ കഷ്ണങ്ങൾ ചേർക്കുക.
പാകത്തിന് ഉപ്പ് ചേർത്തു നന്നായി വഴറ്റുക. അതിനു ശേഷം അരച്ചു വച്ച തേങ്ങ ചേർക്കുക. തക്കാളി 8ആയി മുറിച്ചു ചേർക്കുക.നന്നായി വഴറ്റുക. കുറച്ചു വെള്ളം ചേർത്തു വേവിക്കുക.വെന്തു കഴിയുമ്പോൾ കുരുമുളക് crush ചെയ്തത്,ഗരംമസാല, എന്നിവ ചേർത്തു ഇളക്കി വാങ്ങുക.
ചപ്പാത്തി, naan, kulcha. ഇവയോട് കൂടെ വിളബാം .
NB : മസാലകൾ അധികവും വീട്ടിൽ പൊടിച്ചതു തന്നെ ഉപയോഗിക്കുക. നല്ലരുചിക്കും. നല്ല ആരോഗ്യത്തിനും.
By : Sunil Payyavoor

--------------------------

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes