ഫിഷ് തവ ഫ്രൈ
By : Josmi Treesa
ഒരു പരീക്ഷണം നടത്തിയതാ.കുറച്ചു ഹമൂർ ഫില്ലറ്റ് വാങ്ങിച്ചു. അതു ഫ്രൈ ചെയ്യാനെടുത്തപ്പോഴാണ് ഇവിടെ ഒരു ഹോട്ടലിൽ സ്റ്റാർട്ടർ ആയി കിട്ടുന്ന ഫിഷ് തവ ഓർമ വന്നത്. പിന്നെ അതും മനസിൽ വിചാരിച്ചു അങ്ങ് തുടങ്ങി. ഉണ്ടാക്കി കഴിഞ്ഞപ്പോൾ അതേ ടേസ്റ്റ്. എന്നാ പിന്നെ പേരും അതു തന്നെ ആകട്ടെ എന്ന് വച്ചു.
ഫിഷ് നന്നായി കഴുകി ചെറിയ കഷണങ്ങൾ ( 8 കഷണം ) ആക്കി മുറിച്ചെടുത്തു.
5-6 ചെറിയ ഉള്ളി, ഒരു കഷണം ഇഞ്ചി, 3-4 അല്ലി വെളുത്തുള്ളി ഇത്രേം പൊടിയായി chop ചെയ്തെടുത്തു. ഇതിലേക്ക് 5-6 കുരുമുളക്, 1/2 Tsp പെരുംജീരകം, 1 Tbsp നിറയെ മുളകുപൊടി, 1/2 Tsp മഞ്ഞൾപൊടി, ലേശം വിനാഗിരി, ഉപ്പ് ഇവ ചേർത്ത് കുറേശ്ശെ വെള്ളം ചേർത്ത് കുഴച്ചെടുത്തു. വെള്ളം ഒത്തിരി കൂടരുത്. ഇത് ചെറിയ കനത്തിൽ മീനിൽ തേച്ചു പിടിപ്പിക്കുക. ഒരു 20 മിനിറ്റ് ഫ്രീസറിൽ വെച്ച ശേഷം ഫ്രൈ ചെയ്യാം.
ഇത് deep ഫ്രൈ ചെയ്യാൻ പറ്റില്ല. ഏറ്റവും ചെറിയ ഫ്ലേമിൽ അടച്ചു വെച്ചു ഫ്രൈ ചെയ്തെടുകുക. കുറച്ചു ഓയിൽ മാത്രം ഒഴിച്ചാൽ മതി. തീ കൂടിയാൽ കരിഞ്ഞു പോവും തിരിച്ചും മറിച്ചും ഇട്ടു ഒട്ടും കരിയാതെ എടുക്കണം. അവസാനം കുറച്ചു കറി വേപ്പിലയും ചേർത്ത് മിക്സ് ചെയ്തെടുക്കുക. മസാലയോടു കൂടി കോരി എടുക്കുക.
പിന്നെ ഒരു suggestion ഉണ്ട്. ഇത് ട്രൈ ചെയ്യുന്നവർ കുറച്ചു തേങ്ങ കൊത്തു കൂടെ ചേർത്തോ കേട്ടോ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes