By : Indu Jaison
ചേരുവകൾ :-
പഴുത്ത മാങ്ങ – 2 എണ്ണം
ഫ്രഷ് ക്രീം - 3/4 കപ്പ്
condensed milk – 3/4 കപ്പ്
തിളപ്പിച്ചാറ്റിയ പാൽ - 3/4 കപ്പ്
പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
വാനില എസ്സെന്‍സ് - 4 തുള്ളി
മാങ്ങ തൊലി കളഞ്ഞു ചെറിയ കഷണങ്ങള്‍ ആക്കിയതിനു ശേഷം മിക്സിയില്‍ ഇട്ടു പ്യൂരി ആക്കി ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക.
ഒരു ബൌളില്‍ തിളപ്പിച്ചാറ്റിയ പാൽ, condensed milk, ഫ്രഷ് ക്രീം, പഞ്ചസാര, മാംഗോ പ്യൂരി എല്ലാം കൂടി ഒന്നിച്ചാക്കി ഒരു എഗ്ബീററര്‍ കൊണ്ട് നന്നായി അടിച്ചു യോജിപ്പിക്കുക.
ഇതിലേക്ക് വാനില എസ്സെന്സും കൂടി ചേര്‍ത്തു നന്നായി മിക്സ് ചെയ്തു എയര്‍ ടൈറ്റ് ആയ പ്ലാസ്റ്റിക് പാത്രത്തില്‍ നന്നായി അടച്ചു 4 മണിക്കൂര്‍ ഫ്രീസറില്‍ വെക്കുക.
അതിനു ശേഷം ഫ്രീസറില്‍ നിന്ന് എടുത്തു വീണ്ടും നന്നായി ബീറ്റ് ചെയ്തു വീണ്ടും ഫ്രീസറില്‍ വെക്കുക.
ഐസ്ക്രീം ആയി വരാന്‍ ഏകദേശം 7-8 മണിക്കൂര്‍ വേണ്ടി വരും ..
അതിനു ശേഷം എടുത്തു ഉപയോഗിക്കാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes