മല്ലിയില രസം(പരമ്പരാഗത ശൈലിയില്‍)
By : Rajesh Vasu
ചേരുവകള്‍
1. കുരുമുളക് ചതച്ചത് - 1 സ്പൂണ്‍
2. വെള്ളുള്ളി - നാലു ചുള
3.ജീരകം - കാല്‍ സ്പൂണ്‍
4.മഞ്ഞള്‍പ്പൊ‌ടി- 1നുള്ള്
5.മുളകുപൊടി- അര സ്പൂണ്‍
6.കായം- രണ്ട് നുള്ള്
7.ഉപ്പ്- ആവശ്യത്തിന്
8. തക്കാളി-2 ഓരോന്നും നാലായി മുറിച്ചത്
9.ഉണക്കമുളക്-2
10. കടുക്-1 സ്പൂണ്‍
11.കറിവേപ്പില-2 തണ്ട്
12. മല്ലിയില- 1 തണ്ട്
രീതി
-----
1 മുതല്‍ 7 വരെ ചേരുവകള്‍ 2 കപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക.തിളച്ചു വരുമ്പോള്‍ തക്കാളി ചേര്‍ത്ത് 2 മിനിറ്റു കൂടി തിളപ്പിക്കുക.ശേഷം വെളിച്ചെണ്ണയില്‍ കടുകു വറുത്ത് ഉണക്കമുളക് , വേപ്പില ഇവ ഇട്ട് മൂപ്പിച്ച് മല്ലിയിലയും ചേര്‍ത്ത് തിളപ്പിച്ച രസം കൂട്ടിലേക്ക് ഒഴിച്ച് ഒന്നുകൂടി തിളപ്പിച്ച് വാങ്ങാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post