ചക്കക്കുരു ലഡു 
By : Yasar Arafaath Yaasu
വീട്ടിൽ കുറേ ചക്കക്കുരു വെറുതേ കിടക്കുന്നത് കണ്ടപ്പോൾ ഉമ്മയുടെ സഹായത്തോടെ ഞാൻ ഉണ്ടാക്കിയ വിഭവം.....

ആവശ്യമായ ചേരുവകൾ
ചക്കക്കുരു കുക്കറിൽ ഇത്തിരി ഉപ്പ് ഇട്ട് വേവിച്ചത്
അരി വറുത്തത്
തേങ്ങ ചിരകിയത്
ശർക്കര / പഞ്ചസാര
അളവ് അവരവരുടെ ഇഷ്ട്ടം പോലെ ....

തയ്യാറാക്കുന്നത്: -
വേവിച്ച ചക്കക്കുരു മിക്സിയിലിട്ട് ഒതുക്കി എടുക്കുക ( പേസ്റ്റ് രൂപത്തിൽ ആവരുത് ).. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക
പിന്നീട് അരി വറുത്തതും ശർക്കരയും പഞ്ചസാരയും മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക.ഇത് ഒതുക്കി വെച്ച ചക്കക്കുരുവിൽ ഇട്ട് കുഴക്കുക....
ഇതിലേക്ക് ചിരകി വെച്ച തേങ്ങ ചേർത്ത് ഒന്നും കൂടി ഏല്ലാം മിക്സാകുന്നതു വരെ കുഴച്ച് എടുക്കുക .
ശേഷം ഉരുളകളാക്കി ഒരു പത്രത്തിൽ വെക്കുക....
"ചക്കക്കുരു ലഡു റെഡി"
ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഴിച്ചാൽ കൂടുതൽ രുചി കിട്ടും ...

മുന്നറിയിപ്പ്:- ഈ വിഭവം കഴിച്ച് വായു മലിനീകരണമോ ശബ്ദമലിനീകരണമോ അതുമല്ലെങ്കിൽ ഇതു രണ്ടുമോ ഉണ്ടാകാൻ സാധ്യത ഉണ്ട് ....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post