പെപ്പർ മട്ടൺ reloaded
By : Sherin Reji
പേര് കേട്ട് സുമ്മാ അതിറുതില്ലെ????
പക്ഷെ ആളൊരു പാവമാ.. ബാക്കി വന്ന പെപ്പർ മട്ടൺ കൊണ്ട് ഒരു കസർത്തു നടത്തിയതാ പിള്ളേരെ....
ഫ്രിഡിജിനകത്തൊന്നു പരതിയപ്പോൾ തലേന്നത്തെ പെപ്പർ മട്ടനിൽ കണ്ണുടക്കി.. ശെടാ ഇതിപ്പോ എനിക്ക് പോലും കഴിക്കാൻ തികയില്ലലോ..
എന്നേലുമൊരു വട്ടം കാണണമല്ലോ.. ലൊട്ടു ലൊടുക്കു വിദ്യകളുടെ ആശാത്തിയും സർവോപരി എന്റെ അമ്മയുമായ ഷൈലാമ്മയെ മനസ്സിൽ ധ്യാനിച്ച്
ഒരു സവാള എടുത്തു സാമാന്യം വലുതായി കൊത്തി അരിഞ്ഞു.. 2 പച്ചമുളക് ചെരിച്ചു അരിഞ്ഞു...
വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു.. വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് വഴറ്റി പിറകെ സവാളയും പച്ചമുളകും കറി വേപ്പിലയും തട്ടി.. ഒക്കെ ഒന്ന വഴന്നപ്പോ 3,4 വറ്റൽ മുളക് കുത്തി ചതച്ചതും ഗരം മസാലയും ഉപ്പും ചേർത്ത് വഴറ്റി..
ഒരു fork കൊണ്ട് കുത്തി ചിക്കി ഇളക്കിയ പെപ്പർ മട്ടൺ ചേർത്തു എണ്ണയിൽ നന്നായി മൊരിച്ചെടുത്തു... അവസാനം 2 നുള്ളു പെരുംജീരകം പൊടിച്ചതും ചേർത്ത് ഇളക്കി തോർത്തി എടുത്തു...
ആ സമയം കൊണ്ട് ഒരു സവാളയും 2 പച്ചമുളകും തക്കാളിയും നീളത്തിൽ അരിഞ്ഞിട്ടു തൈരും ഉപ്പും ചേർത്ത് ഇളക്കി എടുത്തു.. മാങ്ങാ കാന്താരിയും തേങ്ങയും കൊച്ചുള്ളിയും ഉപ്പും ചേർത്ത് ചമ്മന്തിയും, ഇനി വേറെ എന്നാ വേണം ???

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes