Cilantro Black Pepper Fish Fry.
By : Sree Harish
കൂടെ കപ്പപുഴുങ്ങിയതും ഉപ്പും മുളകും ഉടച്ചതും പിന്നെ തേങ്ങ ചമ്മന്തിയും
ചേരുവകൾ
*****************
പേരുപോലെത്തന്നെ മല്ലിയിലയും കുരുമുളക് പൊടിയും തന്നെ പ്രധാന ചേരുവകൾ.
മീൻ കഷ്ണങ്ങൾ ആക്കിയത്-1 1/2 kg
ഒരു പിടി മല്ലിയില ചെറുതായി അരിഞ്ഞത്
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി-4 അല്ലി
പച്ചമുളക് -4
കറി വേപ്പില
കുരുമുളകുപൊടി-3 Tb സ്പൂണ്‍
മുളകുപൊടി-1 1/ 2 T സ്പൂണ്‍
മല്ലിപ്പൊടി -1 Tspoon
മഞ്ഞൾപ്പൊടി -1/ 2 T സ്പൂണ്‍
പെരുംജീരകം പൊടിച്ചത് - 1 Tspoon
നാരങ്ങ നീര് -1 നാരങ്ങയുടെ .
എണ്ണ
ഉപ്പ്
കറി വേപ്പില
പാകം ചെയ്യുന്ന വിധം.
*******************************
മീൻ വൃത്തിയാക്കി അല്പ്പം നാരങ്ങ നീരും ഉപ്പും, കുരുമുളകും മഞ്ഞൾപ്പൊടിയും ചേർത്ത് വെക്കുക
ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചെറിയ ഉള്ളിയും അരയ്ക്കുക . നല്ലപോലെ അരയേണ്ട ഇതിലേക്ക് മല്ലിയില ചെറുതായി അരിഞ്ഞതു ചേർക്കുക . പൊടികൾ എല്ലാം നാരങ്ങ നീരിൽ യോജിപ്പിക്കുക.( കുരുമുളകുപൊടി+മുളകുപൊടി+മല്ലിപ്പൊടി+പെരും ജീരകം പൊടി +മഞ്ഞൾപ്പൊടി )ആവശ്യത്തിനു ഉപ്പും ചേർക്കുക്ക . ഇതു തയ്യാറാക്കിവെച്ചിരിക്കുന്ന മല്ലിയില കൂട്ടിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മീനിൽ നന്നായി പുരട്ടി 15-30 മിനിട്ട് വെക്കുക .
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അൽപ്പം കറി വേപ്പില എട്ടു ചെറിയ തീയിൽ മീൻ വറുത്ത് എടുക്കാം . കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം . മല്ലിയില കരിഞ്ഞാൽ ഒരു weird ടേസ്റ്റ് ആണ്.
എണ്ണയിൽ വറുക്കുന്നത് ഒഴിവാക്കുന്നവർക്ക്
************************************************************
വാഴയിലയിൽ അൽപ്പം എണ്ണ പുരട്ടി മസാല ചേർത്ത മീൻ വെച്ചു കവർ ചെയ്ത് ഇരുപുറവും നന്നായി പൊള്ളിച്ചു എടുക്കാം .
ഓവനിൽ കുക്ക് ചെയ്യുന്നവർക്ക്.
************************************************
ഒരു ഓവൻ സേഫ് ട്രേയിൽ അലുമിനിയം ഫോയിൽ വെച്ച് ഓയിൽ സ്പ്രേ ചെയ്തു അതിൽ മസാല പുരട്ടിയ മീൻ നിരത്തി വെച്ച് മറ്റൊരു അലുമിനിയം ഫോയിൽ കൊണ്ട് കവർ ചെയ്തു 45 മിനിട്ട് ബേക്ക് അല്ലെങ്ങിൽബ്രോയിൽ ചെയ്തു എടുക്കാം . ചെറിയ മീൻ ആണ് ഉപയോഗിക്കുന്നതെങ്കിൽ മസാല കുറച്ചു പുരട്ടുക. നല്ല പാലക്കാടൻ മട്ട അരി ചോറിന്റെ കൂടെയോ കപ്പയുടെ കൂടെയോ കഴിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes