NEER DOSA (നീര്‍ ദോശ)
By : Saritha ANoop
സ്കൂള്‍ തുറന്നു, ലഞ്ച് ബോക്സ് എന്നൊക്കെ ഓര്‍ത്തപ്പോള്‍ ആദ്യം ഓര്‍മ വന്ന ഫുഡ് ഇതാണ്..നാച്ചുറല്‍ ആയുള്ള കളര്‍( vegetables) ഉപയോഗിച്ച് നല്ല കളര്‍ഫുളായ ദോശ കുട്ടികള്‍ക്ക് കൊടുത്തു വിടാം..
കര്‍ണാടകയില്‍ നിന്നും മലബാറുകാര് കടമെടുത്തതാണ് നീര്‍ദോശ..മംഗലുരു അഥവാ മംഗലാപുരമാണ് ഇതിന്റെ സ്വദേശം..തുളുനാടായ അവിടെ നീര്‍ എന്ന് പറയുന്നത് വെള്ളത്തിനാണ്..കന്നഡയില്‍ നീരു എന്നും..നീര്‍ ദോശ അതിന്റെ പേര് പോലെ, അരി അരച്ചു നന്നായി വെള്ളം ചേര്‍ത്താണ് ഉണ്ടാക്കുന്നത്.
പുളിപ്പിക്കെണ്ടതിന്റെ ആവശ്യമില്ലാത്തത് കൊണ്ട് തന്നെ പെട്ടെന്ന് ഉണ്ടാക്കാം...നല്ല രുചിയുമാണ്..കുട്ടിക്കാലം മുതല്‍ വീട്ടില്‍ എപ്പോളും ഉണ്ടാക്കുന്നത് കണ്ടു ഞാന്‍ ആദ്യം ഉണ്ടാക്കിയ ദോശയും ഇതാണ്.
1 cup പച്ചരി 4-5 hrs അല്ലെങ്കില്‍ overnight കുതിര്‍ക്കുക...കുതിര്‍ത്ത അരിയും രണ്ടു പിടി ചിരകിയ തേങ്ങയും രണ്ടു നുള്ള് ജീരകവും 2 ചെറിയുള്ളിയും ആവശ്യത്തിന് ചേര്‍ത്ത് നല്ലത് പോലെ അരക്കുക..അരച്ച മാവ് ഒരു ബൌളില്‍ എടുത്തു ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും വെള്ളം ചേര്‍ത്ത് ലൂസ് ആക്കുക..*13/ 4 മുതല്‍ 2 cup വരെ വെള്ളം ചേര്‍ക്കാം...ചിലര് തേങ്ങയും ജീരകവുമൊന്നും ചേര്‍ക്കാതെ അരി മാത്രം വെള്ളം ചേര്‍ത്ത് അരച്ചും ഉണ്ടാക്കാറുണ്ട്...തയാറാക്കിയ മാവ് തവിയിലെടുത്തു നന്നായി ചൂടായ ദോശക്കല്ലിന്റെ ഒരു സൈഡില്‍ ഒഴിച്ച് കയ്യിലെടുത്ത് ചുറ്റിക്കുക..മാവില്ലാത്തയി ടത്ത് മാത്രം കുറച്ചു ഒഴിച്ച് കൊടുക്കുക..അടച്ച് വെച്ച് വേവിക്കുക..ഈ ദോശ തിരിച്ചിടാറില്ല..ദോശക്കല്ല ില് വെച്ച് തന്നെ 4ആയി മടക്കി എടുക്കുക..സാമ്പാര്‍ ആണ് സാധാരണ ഇതിന്റെ കൂടെ ഉപയോഗിക്കുന്നത്..കടലക്കറിയ ുടെയും മുട്ടക്കറിയുടെയും മീന്‍ കറിയുടെയും ഒക്കെ കൂടെ സൂപ്പര്‍ആണ്.
ടിപ്സ്
********
ബാറ്റര്‍ റണ്ണി ആയിരിക്കണം..തിക്ക് ആകരുത്.
ദോശക്കല്ല് നല്ലത് പോലെ ചൂടായ ശേഷമേ മാവ് ഒഴിക്കാവു..ഓരോ ദോശയും ഉണ്ടാക്കുന്നതിനു മുന്പ് ദോശക്കല്ലില്‍ നന്നായി എണ്ണ പുരട്ടുക..ചൂടോടെ ഒരുമിച്ച് ചുട്ട് വെച്ചാല്‍ ഒട്ടിപ്പിടിക്കും.
കളറിനു ഞാന്‍ കാരറ്റും ബീട്രൂട്ടും പാലകും ആണ് ഉപയോഗിച്ചത്..ഞാന്‍ കുറച്ചേ ചേര്‍ത്തുള്ളൂ..കുറച്ചായി അരക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഗ്രേറ്റ് ചെയ്തിട്ട് pestle കൊണ്ട് ഒന്ന് ചതച്ച് എടുത്താല്‍ മതി.അല്പം ചേര്‍ക്കുമ്പോ ടേസ്റ്റ് മാറില്ല.
ഒരു പിടി ചോറ് ചേര്‍ത്താല്‍ സോഫ്റ്റ് ആയി കിട്ടും..എനിക്ക് ചേര്‍ക്കാതെയാണ് ഇഷ്ടം.
By : Saritha ANoop
സ്കൂള്‍ തുറന്നു, ലഞ്ച് ബോക്സ് എന്നൊക്കെ ഓര്‍ത്തപ്പോള്‍ ആദ്യം ഓര്‍മ വന്ന ഫുഡ് ഇതാണ്..നാച്ചുറല്‍ ആയുള്ള കളര്‍( vegetables) ഉപയോഗിച്ച് നല്ല കളര്‍ഫുളായ ദോശ കുട്ടികള്‍ക്ക് കൊടുത്തു വിടാം..
കര്‍ണാടകയില്‍ നിന്നും മലബാറുകാര് കടമെടുത്തതാണ് നീര്‍ദോശ..മംഗലുരു അഥവാ മംഗലാപുരമാണ് ഇതിന്റെ സ്വദേശം..തുളുനാടായ അവിടെ നീര്‍ എന്ന് പറയുന്നത് വെള്ളത്തിനാണ്..കന്നഡയില്‍ നീരു എന്നും..നീര്‍ ദോശ അതിന്റെ പേര് പോലെ, അരി അരച്ചു നന്നായി വെള്ളം ചേര്‍ത്താണ് ഉണ്ടാക്കുന്നത്.
പുളിപ്പിക്കെണ്ടതിന്റെ ആവശ്യമില്ലാത്തത് കൊണ്ട് തന്നെ പെട്ടെന്ന് ഉണ്ടാക്കാം...നല്ല രുചിയുമാണ്..കുട്ടിക്കാലം മുതല്‍ വീട്ടില്‍ എപ്പോളും ഉണ്ടാക്കുന്നത് കണ്ടു ഞാന്‍ ആദ്യം ഉണ്ടാക്കിയ ദോശയും ഇതാണ്.
1 cup പച്ചരി 4-5 hrs അല്ലെങ്കില്‍ overnight കുതിര്‍ക്കുക...കുതിര്‍ത്ത അരിയും രണ്ടു പിടി ചിരകിയ തേങ്ങയും രണ്ടു നുള്ള് ജീരകവും 2 ചെറിയുള്ളിയും ആവശ്യത്തിന് ചേര്‍ത്ത് നല്ലത് പോലെ അരക്കുക..അരച്ച മാവ് ഒരു ബൌളില്‍ എടുത്തു ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും വെള്ളം ചേര്‍ത്ത് ലൂസ് ആക്കുക..*13/
ടിപ്സ്
********
ബാറ്റര്‍ റണ്ണി ആയിരിക്കണം..തിക്ക് ആകരുത്.
ദോശക്കല്ല് നല്ലത് പോലെ ചൂടായ ശേഷമേ മാവ് ഒഴിക്കാവു..ഓരോ ദോശയും ഉണ്ടാക്കുന്നതിനു മുന്പ് ദോശക്കല്ലില്‍ നന്നായി എണ്ണ പുരട്ടുക..ചൂടോടെ ഒരുമിച്ച് ചുട്ട് വെച്ചാല്‍ ഒട്ടിപ്പിടിക്കും.
കളറിനു ഞാന്‍ കാരറ്റും ബീട്രൂട്ടും പാലകും ആണ് ഉപയോഗിച്ചത്..ഞാന്‍ കുറച്ചേ ചേര്‍ത്തുള്ളൂ..കുറച്ചായി അരക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഗ്രേറ്റ് ചെയ്തിട്ട് pestle കൊണ്ട് ഒന്ന് ചതച്ച് എടുത്താല്‍ മതി.അല്പം ചേര്‍ക്കുമ്പോ ടേസ്റ്റ് മാറില്ല.
ഒരു പിടി ചോറ് ചേര്‍ത്താല്‍ സോഫ്റ്റ് ആയി കിട്ടും..എനിക്ക് ചേര്‍ക്കാതെയാണ് ഇഷ്ടം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes