പുളി സാദം ( Tamarind Rice)
By : Sree Harish
പലർക്കും അറിയാമായിരിക്കും. എങ്കിലും ഇതുവരെ ട്രൈ ചെയ്യാത്തവർക്ക് വേണ്ടി പോസ്റ്റ് ചെയ്യുന്നു.
വളരെ എളുപ്പമാണ് ഉണ്ടാക്കാൻ. കഴിക്കാൻ ഒരു കറി പോലും വേണ്ട..
രണ്ടു കപ്പ് ചോറ് തയ്യാറാക്കി വെക്കുക . ഞാൻ ബാസ്മതി/ വൈറ്റ് റൈസ് ഉപയോഗിച്ചാണ് ചെയ്തിട്ടുള്ളത്.ബാക്കി വന്ന ചോറായാലും മതി.
ഇനി ഇതു തയ്യാറാക്കുന്നത് എങ്ങനെയെന്നു വെച്ചാൽ, പിഴു പുളി ഒരു നെല്ലിക്ക വലിപ്പത്തിൽ എടുത്ത് ഇളം ചൂടുവെള്ളത്തിൽ കുതിർത്തു പിഴിഞ്ഞ് ഒന്ന് അരിച്ചെടുത്ത് വെക്കുക. പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ഒരു നുള്ള് ജീരകം ഇട്ട ശേഷം ഒരു ടി സ്പൂൺ കടലപ്പരിപ്പ് കുറച്ചു കറി വേപ്പില,ഒരു ടി സ്പൂൺ എള്ള് (optional ) ഒരു വല്യ സ്പൂൺ കപ്പലണ്ടി എന്നിവ ചേർത്ത് ഒന്ന് റോസ്റ്റ് ചെയ്തെടുക്കുക ഒരു ടേബിൾ സ്പൂൺ മുളകുപൊടി അര ടേബിൾ സ്പൂൺ മല്ലിപ്പൊടി ഒരു നുള്ള് ഉലുവപ്പൊടി,അര ടി സ്പൂൺ കായപ്പൊടി അര ടി സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ കൂടി ചേർത്തിളക്കിയ ശേഷം പുളി പിഴിഞ്ഞത് ചേർക്കാം ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് തയ്യാറാക്കി വെച്ചിരിക്കുന്ന ചോറു ചേർത്തിളക്കിയെടുക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes