കടച്ചക്ക(ശീമച്ചക്ക) 65
By : Rajesh Mv
കടച്ചക്കകൊണ്ട് മസാലക്കറി, കടച്ചക്ക ഫ്രൈ, സാമ്പാര്‍ ഒക്കെ ഉണ്ടാക്കി മടുത്തില്ലേ? ഒന്ന് മാറ്റി പിടിച്ചാലോ? ഒരു വ്യത്യസ്ഥ വിഭവം കടച്ചക്കകൊണ്ട് ചിക്കന്‍ 65 പോലെ തന്നെ .... കടച്ചക്ക 65
ആവശ്യമായ സാധനങ്ങള്‍
~~~~~~~~~~~~~~~~~~~~~~~
1. കടച്ചക്ക : 1 ഇടത്തരം
2. ഇഞ്ചി പേസ്റ്റ് : ഒരു ടേബിള്‍ സ്പൂണ്‍
3. വെളുത്തുള്ളി പേസ്റ്റ് : ഒരു ടേബിള്‍ സ്പൂണ്‍
4. മഞ്ഞള്‍ പൊടി : അര ടേബിള്‍ സ്പൂണ്‍
5. ഉപ്പ് : പാകത്തിന്
6. കോണ്‍ ഫ്ലോര്‍ : 6 ടേബിള്‍ സ്പൂണ്‍
7. മുളകുപൊടി : അര ടേബിള്‍ സ്പൂണ്‍
7. സവാള : ഇടത്തരം രണ്ടു
8. ക്യാപ്സിക്കം : പകുതി
9. തക്കാളി : ഒന്ന്
10. പച്ച മുളക് : ഒന്ന്
11. ചില്ലി സോസ് : 1 ടേബിള്‍ സ്പൂണ്‍
12. ടൊമാറ്റോ സോസ് : 1 ടേബിള്‍ സ്പൂണ്‍
13. സോയ സോസ് : 2 ടേബിള്‍ സ്പൂണ്‍
14. സ്പ്രിംഗ് ഒണിയന്‍ : കുറച്ച്
15. മല്ലിയില : കുറച്ച്
പാചകം ചെയ്യുന്ന വിധം
~~~~~~~~~~~~~~~~~~~~~~~
അര ടേബിള്‍ സ്പൂണ്‍ വീതം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എടുത്തു മഞ്ഞള്‍പൊടിയും മുളകുപൊടി, ഉപ്പ്, കോണ്‍ ഫ്ലോര്‍. ഒരു ടേബിള്‍ സ്പൂണ്‍ സോയ സോസ് എന്നിവക്കൊപ്പം ക്രീം ആക്കി ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് കടച്ചക്ക ചെറുതായി നുറുക്കിയത് ഈ മിശ്രിതത്തില്‍ മുക്കി ഒരു മണിക്കൂര്‍ വെക്കുക.
ഒരു മണിക്കൂറിനു ശേഷം പാനില്‍ എണ്ണയൊഴിച്ച് ചെറു തീയില്‍ നന്നായി മൊരിയെ പൊരിച്ചെടുക്കുക.
ബാക്കി എണ്ണയില്‍( ആവശ്യത്തിനു എടുത്തു ബാക്കി മാറ്റി വെക്കുക) പച്ച മുളക്, ക്യാപ്സിക്കം, സവോള എന്നിവ ചതുരത്തില്‍ അരിഞ്ഞത് വഴറ്റുക. ചെറിയതായി ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതില്‍ ബാക്കി വരുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. പാകത്തിന് വഴന്നു വരുമ്പോള്‍ അതില്‍ ബാക്കി വരുന്ന സോയ സോസ്, ചില്ലി സോസ്, ടൊമാറ്റോ സോസ് ഇവ ചേര്‍ത്ത് നന്നായി ഇളക്കി വറുത്തു വെച്ച കടച്ചക്കയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. സ്പ്രിംഗ് ഒണിയനോപ്പം ആവശ്യമെങ്കില്‍ മല്ലിയില ഇടാം..
സവാള വട്ടത്തില്‍ അരിഞ്ഞതും ഒരു പച്ചമുളക് തക്കാളി വട്ടത്തില്‍ മുറിച്ചത് ഇവ വെച്ച് അലങ്കരിച്ചു ചൂടോടെ കഴിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes