മുട്ട കറി
By : Renju Ashok
ഇത് ഞാൻ മുമ്പ് പറഞ്ഞതാ. അന്ന് ഞാൻ പറഞ്ഞായിരുന്നല്ലോ ഉണ്ടാക്കുമ്പോൾ post ചെയ്യാമെന്ന്. അതാ ഇത്.
മുട്ട കറി ഉള്ളി അരച്ചുണ്ടാക്കുന്ന വിധം.
അരിയുന്നതിനേക്കാൾ ഉള്ളി കുറച്ചു മതി അരക്കാൻ . 
2 സവാള, ഒരു തക്കാളി ഏഴോ എട്ടോ അല്ലി വെളുത്തുള്ളി ഒരുകഷ്ണം ഇഞ്ചി എല്ലാം കൂടി അരച്ചു എടുക്കണം. അല്പം തരുതരുപ്പായി.
പുഴുങ്ങിയ മുട്ട തൊലി പൊളിച്ചു വരഞ്ഞു വറുത്തു മാറ്റണം.
ആ എണ്ണയിൽ കടുകുപൊട്ടിച്ചു ഈ അരപ്പ് എണ്ണത്തെളിയും വരെ വഴറ്റി നല്ല മൂപ്പിക്കണം.
അതിലേക്ക് പൊടികൾ ചേർത്ത് മൂപ്പിക്കണം.
ആവശ്യത്തിനു വെള്ളമൊഴിച്ച് തിളപ്പിച്ചു മുട്ടയും ചേർക്കാം മല്ലിയില ചേർത്ത് ഉപയോഗിക്കാം.
ഞാൻ മുട്ട കഴിക്കാറില്ല. അതുകൊണ്ട് ചേമ്പ് പുഴുങ്ങി (Half boil)അതു ഫ്രൈ ചെയ്ത് ഇതേ ഗ്രേവിയിൽ ഇട്ട് ചേമ്പു കറി ഉണ്ടാക്കാം. അതിൽ കുറച്ചു കൂടി പുളിപ്പാകാം. ഞാനതിൽ ഉണക്കമാങ്ങാപ്പൊടി ചേർത്തു. കറി വേപ്പിലയും.

1 Comments

Our Website is One of the Largest Site Dedicated for Cooking Recipes

  1. മുട്ടക്കറി അടിപൊളി

    ReplyDelete

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post