കോഴി കുരുമുളകിട്ടത്
By : Nidheesh Narayanan
കോഴി കഷ്ണങ്ങൾ നല്ല വൃത്തിയായി കഴുകി വച്ചു അതിലേക്ക് ഒരു നാരങ്ങാ കുരു കളഞ്ഞു നീരെല്ലാം പിഴിഞ്ഞു പിന്നെ നാട്ടിൽ നിന്നു കൊണ്ടുവന്ന കുരുമുളകും (രണ്ടു കുടം) രണ്ടു ഗ്രാമ്പുവും ഒരു ഏലക്കായും പൊടിച്ചിട്ടു അല്പം മഞ്ഞൾ പൊടിയും ഉപ്പും ചേർത് മാറിനേറ്റ് ചെയ്ത വച്ചു. പാനിൽ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചിട്ടു പിന്നെ അരിഞ്ഞു വച്ച സവാളയും പച്ചമുളകും കറിവേപ്പിലയും ഇട്ട് വഴറ്റി. ഇത് മൂത്തുകഴിഞ്ഞപ്പോൾ കുരുമുളക് പൊടിച്ചതും മഞ്ഞൾപൊടിയും ചേർത് പച്ചമണം മാറിയപ്പോൾ ഒരു തക്കാളി നീളത്തിൽ മുറിച്ചിട്ടു. തക്കാളി ഒന്നു വാടിത്തുടങ്ങിയപ്പോൾ അതിലേക്ക് മാറിനേറ്റ് ചെയ്ത കോഴി കഷ്ണങ്ങളും കുറച്ചു ഉപ്പും ചേർത്തു ഇളക്കികൊടുത്തു. കടായി മൂടിവചു ചെറുതീയിൽ 20 മിനിറ്റ് ഇടക്ക് അടിയിളക്കി കൊടുത്തു വേവിച്ചു. ഗ്രേവി വരുമ്പോൾ തീ കൂട്ടി വറ്റിച് ഒരു കുടം കറിവേപ്പില കീറിയതും രണ്ടു തുള്ളി വെളിച്ചെണ്ണയും ചേർത്തിളക്കി തീ അണച്ചു. കോഴി കുരുമുളകിട്ടത് റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes