മട്ടണ്‍ ലിവര്‍ ഫ്രൈ
By : Indu Jaison
രക്തക്കുറവ് മൂലം വിളർച്ചയുള്ളവർക്ക് പറ്റിയ ഒരു ഫ്രൈ ആണിത്.
മട്ടണ്‍ ലിവര്‍ - 1/2 കിലോ
കുരുകുളക് പൊടി – 1 1/2 ടേബിള്‍ സ്പൂണ്‍
മീറ്റ് മസാല - 2 ടീ സ്പൂണ്‍
കാശ്മീരി മുളകുപൊടി - 1 ടീ സ്പൂണ്‍
മല്ലിപ്പൊടി - 1 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി – ¼ ടീ സ്പൂണ്‍
ഗരം മസാല - 1 ടീ സ്പൂണ്‍
പെരും ജീരകം പൊടിച്ചത് - 1 ടീ സ്പൂണ്‍
സവാള - 1
വെളുത്തുള്ളി ഇഞ്ചി ചതച്ചത് - 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില - രണ്ടിതള്‍
കടുക് ,
എണ്ണ ,
ഉപ്പ് - ആവശ്യത്തിനു
പാകം ചെയ്യേണ്ട വിധം:
കരള്‍ വൃത്തിയാക്കി ചതുര കഷ്ണങ്ങളാക്കി മുറിച്ചതില്‍ മഞ്ഞള്‍ പൊടിയും, 1 ടീ സ്പൂണ്‍ മീറ്റ് മസാലയും, 1/2 ടേബിള്‍ സ്പൂണ്‍ കുരുകുളക് പൊടിയും പുരട്ടി ഒരു മണിക്കൂര്‍ വെക്കുക.
അതിനു ശേഷം കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക.
ഏകദേശം വെന്തു വരുമ്പോള്‍ ഉപ്പു ചേര്‍ത്തു മാറ്റി വെക്കുക.
ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് കടുകു കറിവേപ്പില എന്നിവ താളിച്ചതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക.
ഇതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി - വെളുത്തുള്ളി ചേര്‍ത്തു നന്നായി വഴറ്റുക.
ഇതിലേക്ക് ബാക്കിയിരിക്കുന്ന എല്ലാ പൊടികളും ചേര്‍ത്തു മൂപ്പിക്കുക.
ശേഷം വേവിച്ചു വെച്ചിരിക്കുന്ന കരള്‍ ചേര്‍ത്തു നന്നായി യോചിപ്പിച്ചു ഫ്രൈ ചെയ്തെടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes