ദോശ രസവട ചമ്മന്ദി 
By : Renju Ashok
ദോശ കുട്ടി ദോശ ഉണ്ടാക്കണം. 
തേങ്ങയും വറ്റൽ മുളകുമരച്ച വെളളം പോലത്തെ ചമ്മന്ദി. 
രസം 
പരിപ്പുവട
പരിപ്പുവടയുണ്ടാക്കി നാലഞ്ചു മണിക്കൂർ രസത്തിൽ കുതിർത്തിടണം.
ആദ്യം പാത്രത്തിൽ ദോശ വൈക്കണം അതിനു മുകളിൽ ചമ്മന്ദി അതിനു മുകളിൽ രസവും വടയും അതിനുമുകളിൽകാച്ചിയ പപ്പടം. ആഹഹാ എന്താ taste. എല്ലാം കൂടി കൂട്ടി ഒരു പിടി പിടിച്ചു നോ ക്കൂ.
തിരുവന്തപുരത്തെ ചായക്കടകളിലെ സ്ഥിരം itema.
പിന്നെ ഞാനിന്നു പപ്പടം കാച്ചിയില്ല. കാരണം പപ്പടം ഇല്ലായിരുന്നു 😊😊
രാവിലെ ആരാ കടയിൽ പോകുന്നെ.... നിങ്ങൾ കാച്ചിയാൽ മതി.
ഉച്ചക്ക് ചോറിനു രസം ഉണ്ടാക്കുമ്പോൾ പകുതി മാറ്റി വച്ചാൽ മതി. പിന്നെ വൈകിട്ടു ചായക്ക്‌ വടയുണ്ടാക്കുന്നതിൽ നിന്നും നാലഞ്ചു വട മാറ്റി വച്ചാൽ മതി. രാവിലെ എടുത്തു കുതിർത്തൽ മതി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post