കൂൺ തോരൻ
By : Shaini Janardhanan
അരച്ചിട്ടും ചതച്ചിട്ടും ഞെരുടി ചേർത്തും പല തോരനും കണ്ടിട്ടില്ലേ? ഇത് കൂടി ഒന്ന് ട്രൈ ചെയ്തു നോക്കിയാട്ടെ ..
ഒരു ഈസി തോരൻ
1) ബട്ടൺ മഷ്‌റൂം - 1 പായ്ക്ക്
2) സവാള - 1 വലുത് (ചോപ്ഡ്)
3) പച്ചമുളക്/കാന്താരി - 3-4/5-6 എണ്ണം (ചോപ്ഡ്)
4) ഉപ്പ് - പാകത്തിന്
5) മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ
6) പെരും ജീരകം - 1/2 ടീ സ്പൂൺ
7) വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
8) കറി വേപ്പില - 2 കതിർപ്പ് (ഇല്ലാരുന്നോണ്ട് ഞാൻ ഇട്ടിട്ടില്ല കേട്ടോ)
9) കടുക് - 1/2 ടീ സ്പൂൺ
10) തേങ്ങാ - 4 ടേബിൾ സ്പൂൺ
ഈ മഷ്‌റൂം കഴുകാൻ പാടില്ല. ഒരു നനഞ്ഞ തുണി കൊണ്ടു തുടക്കാൻ മാത്രമേ പാടുള്ളു അതു ക്‌ളീൻ ചെയ്യാൻ. കാരണം സ്പോഞ്ചി ആയതുകൊണ്ട് വെള്ളം അബ്സോർബ് ചെയ്തു ടേസ്റ്റ് മാറും. പക്ഷേ ടിപ്പിക്കൽ മലയാളിയായ എനിക്കു കഴുകി വാരിയെങ്കിലേ സമാധാനം വരുള്ളൂ. അതുകൊണ്ടു ഞാൻ നീളത്തിൽ രണ്ടായി മുറിച്ചു കുടപോലെയുള്ള ഭാഗം മുതൽ മേലോട്ടു പതുക്കെ തോൽ മാറ്റി. തണ്ടു ഭാഗം കത്തികൊണ്ട് ഒന്നു അങ്ങോട്ടും ഇങ്ങോട്ടും ഉരച്ചു സ്‌കിൻ മാറ്റി. വാങ്ങിച്ചിട്ടു ഒരാഴ്ച കഴിഞ്ഞത് കൊണ്ടു കുറച് കറുത്ത ഭാഗം ഉണ്ടാരുന്നതും മാറ്റി. ഒരു കിഴുത്തപാത്രത്തിൽ എടുത്തു റണ്ണിങ് വാട്ടറിൽ പെട്ടെന്ന് ഒന്നു ഉലച്ചു കഴുകി എടുത്തു സംതൃപ്തി നേടി. പിന്നീട് ചെറുതാക്കി അരിഞ്ഞെടുത്തു.
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിച്ചു പെരുംജീരകവും ചേർത്തു ഒരു 2 മിനിട്സ് കഴിഞ്ഞു സവാളയും പച്ചമുളകും ചേർത്തിളക്കി, പിന്നെ കൂണും മഞ്ഞളും ഉപ്പും ചേർത്തിളക്കി. ഊറിവരുന്ന വെള്ളം വറ്റുന്നതുവരെ ഇളക്കി. (ഈ സമയത്തു കറിവേപ്പില ചേർക്കാം). ഇനി തേങ്ങാ (അവസാനം ചേർത്താൽ ഉപ്പ് കൂടുതൽ ഉണ്ടെങ്കിൽ അഡ്ജസ്റ് ആവും. പിന്നെ തേങ്ങാ വേവിക്കരുതെന്നാണല്ലോ ശാസ്ത്രം)
ദാ, തോരൻ റെഡി!!!
മഷ്‌റൂം, പ്രോട്ടീന്റെ, വിറ്റാമിൻസിന്റെ, മിനെറൽസിന്റെ, ഫൈബറിന്റെ ഒക്കെ നല്ല സോഴ്സ് ആണ്. ഇമ്മ്യൂണിറ്റി ബൂസ്റ്ററും.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes