നസി ലെമക്
മലേഷ്യൻ വിഭവമാണിത്. അവരിത് ബ്രേക് ഫാസ്റ്, ലഞ്ച്, ഡിന്നർ ഇപ്പൊ വേണമെങ്കിലും ഇതു കഴിക്കും.
അപ്പോ ഇതും ഉണ്ടാക്കാൻ വെരി വെരി ഈസി
1) ബസ്മതി റൈസ് - 1 കപ്പ് - വാഷ്ഡ് ആൻഡ് ഡ്രെയിൻഡ്
2) കോക്കനട്ട് മിൽക് - 1 കപ്പ് (1 1/2 കപ്പ് തേങ്ങാ മിക്സിയിൽ ഒന്നു കറക്കി പിഴിഞ്ഞെടുത്തു. കട്ടിയില്ലെങ്കിൽ തേങ്ങ കൂട്ടുക. ഇനി മടിയാണെങ്കിൽ ഒരു 3-4 ടേബിൾ സ്പൂൺ കോക്കനട്ട് മിൽക് പൗഡർ ഇളം ചൂട് വെള്ളത്തിൽ ചേർത്തു ഒരു കപ്പ് ആക്കിയത്)
3) വെള്ളം - 1 കപ്പ്
4) ജിൻജർ - പെരുവിരൽ നീളത്തിൽ 2 cm കനത്തിൽ - ഒന്നു ചതച്ചത്
5) ബേ ലീഫ് - 1 (pandal leaf ആണ് അവർ ഉപയോഗിക്കുന്നത്-മലേഷ്യ വരെ പോയി വാങ്ങാൻ നിവർത്തിയില്ലാത്തതു കൊണ്ട് ഞാൻ കൈ കിട്ടിയ ബേ ലീഫ് അങ്ങു ചേർത്തു)
6) സാൾട് - പാകത്തിന്

കഴുകി വാരിയ അരി 2,3,4,5, 6 എല്ലാം ചേർത്തു നല്ലതു പോലെ തിളക്കുമ്പോൾ മൂടി വച്ചു അടക്കുക. സിമ്മിലിട്ട് ഒരു 15 മിനുട്സ് വേവിക്കുക. തീ ഓഫ് ചെയ്യുക. 15 മിനുട്സ് കൂടി കഴിഞ്ഞു മൂടി തുറന്നു ഒരു ഫോർക് കൊണ്ടു റൈസ് ഫ്ലഫ് ചെയ്തു സെർവ് ചെയ്യുക
അവർ ഇതു കഴിക്കുന്നത് സംബാൽ , ഉണക്ക നെത്തോലി ഫ്രൈ ചെയ്തതും റോസ്റ്റഡ് പീ നട്സും പുഴുങ്ങിയ മുട്ടയും ക്യൂക്കുംബർ അരിഞ്ഞതും ചേർത്തു വിളമ്പിയാണ്. ഞാൻ മട്ടൺ കറിയും കഴിഞ്ഞാഴ്ച പൊരിച്ചു വച്ച പപ്പടവും അച്ചാറും കൂട്ടി അഡ്ജസ്റ് ചെയ്തു. പിന്നല്ലാ!!!
ടിപ് : പപ്പടം എന്നും എന്നും ഉണ്ടാക്കാനുള്ള ക്ഷമ ഇല്ലാത്തതു കൊണ്ടു ഞാൻ ഒരു രണ്ടു കവർ മേടിച്ചു ഒന്നിച്ചു പൊള്ളിച്ചു പ്ലാസ്റ്റിക് കവറിൽ കെട്ടി ഫ്രിഡ്ജിൽ തട്ടും. പണിയും ലാഭം എണ്ണയും വേസ്റ്റ് ആവില്ല
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes