ഫിഷ് കറി
By- Jency Anil
ഇത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഫിഷ് കറി ആണ് . എല്ലാവരും മീൻ കറി വെക്കുന്നവർ ആണ് എന്നിരുന്നാലും ഓരോരുത്തരു-
ത്തരുടെയും രീതി മിക്കവാറും വ്യത്യസ്ത
മായിരിക്കും ..... ഓരോ ഡിഷിൽ നിന്ന് ചിലപ്പോൾ എന്തെങ്കിലുമൊക്കെ നമുക്ക് പകർത്താനുണ്ടാവും അല്ലേ.....
വേണ്ട ചേരുവകൾ :-
1.ഫിഷ് - I/2 kg
2 മുളക് പൊടി - 1 1/2 സ്പൂൺ
3. മല്ലിപ്പൊടി -3/4 സ്പൂൺ
4. മഞ്ഞൾപ്പൊടി - 1/4 സ്പൂൺ
5. ചെറിയ ഉള്ളി - 10 nos അരിഞ്ഞത്
6.തക്കാളി - 2 nos അരിഞ്ഞത്
7 ഇഞ്ചി - 1 കഷണം അരിഞ്ഞത്
8. പച്ചമുളക് - 3 nos
9. വേപ്പില - 2 തണ്ട്
10. കുടംപുളി - 4 ചുള
11. ഉപ്പ്, എണ്ണ - ആവിശ്യത്തിന്
ആദ്യം തന്നെ പുളി നന്നായി കഴുകി കുറച്ച് വെള്ളത്തിൽ ഇട്ട് വെക്കുക. പിന്നെ 2, 3, 4 ചേരുവകൾ വെള്ളത്തിൽ നന്നായി കുതിർത്തി
വെക്കുക .അടുപ്പിൽ ചട്ടി വെച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കുതിർത്തിവെച്ച അരപ്പിട്ട് എണ്ണയിൽ നന്നായി വഴറ്റുക. പിന്നെ ഇഞ്ചി, പച്ചമുളക്, ഉള്ളി ഇവ ചേർക്കുക വാടി വരുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക. തക്കാളി നന്നായി അലിയണം. വെള്ളത്തിലിട്ടു വെച്ച പുളിയും വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. മീൻ നികക്കെ വെള്ളം വെക്കണം.തിള വരുമ്പോൾ മീൻ കഷണങ്ങൾ ഇട്ട് 5 മിനിറ്റ് വേവിക്കണം. വേവില ചേർക്കുക അതിനു ശേഷം അടപ്പ് അല്പം തുറത്ത് വെച്ച് 3 മിനിറ്റ് ചെറുതീയിൽ വേവിക്കുക. ആവശ്യമെങ്കിൽ മാത്രം അല്പം തേങ്ങാപ്പാൽ ചേർക്കാം .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes