CHICKEN TIKKA
By : Vijayalekshmi Unnithan
കാഷ്മീരീ മുളകുപൊടി 11/2 സ്പൂൺ ,,,,,,,തൈര്11/2 സ്പൂൺ,,,,ഇഞ്ചി വെളുത്തുഉള്ളി 2 സ്പൂൺ,,,,,കസൂരിമേത്തി 1/4 സ്പൂൺ,,,,,കുരുമുളക് 1/2 സ്പൂൺ,,,,മല്ലിഇല കുറച്ച്,,,,ഉപ്പ് എന്നിവ മിക്സിയിൽ അരയ്ക്കുക.
ചിക്കൻ എല്ല് ഇല്ലാതെ 400 ഗ്രാം + സാവാള + കൃാപ്സിക്കം ( ജൈവപച്ചക്കറി ഇവിടെ ഉണ്ടായതാ ) എന്നിവ ചതുരകഷണമായി കട്ടുചെയ്യുക അത് അരച്ചുവെച്ചകൂട്ടിൽ മിക്സ്സു ചെയ്ത് 2 സ്പൂൺ ഒലിവ് ഓയിൽ ( നിർബന്ധമില്ല വെജിറ്റബിൾ ഓയിൽ ആയാലും മതി ) പുരട്ടി 1 മണിയക്കൂർ ഫ്റിഡ്ജിൽ വെയ്ക്കുക
ടിക്കാ സ്റ്റിക്കിൽ ( ഞാൻ പച്ച ഈർക്കിലാണ് എടുത്തത് ) കോർത്ത് ഗ്രിൽ ചെയ്യുക
ഓവൻ ഇല്ലാത്തവർ ഫ്റയ്പാനിൽ 2 സ്പൂൺ ഒലിവ് ഓയിലോ വെജിറ്റബിൾ ഓയിലോ ഒഴച്ച് ലോഫ്ളെയിമിൽ ചെയ്തെടുക്കുക
 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post