മുട്ട ബിരിയാണി
By : Indu Jaison
ആവശ്യമുള്ളവ :-
ബസുമതി അരി - 4 കപ്പു
തിളച്ച വെള്ളം - 8 കപ്പു
പട്ട -3 ചെറിയ കഷണം
ഗ്രാമ്പു -5 -6 എണ്ണം
ഏലക്ക – 4 -5 എണ്ണം
വയണഇല -2
തക്കോലം -1
ജാതിപത്രി -1
ഷാ ജീരകം
നാരങ്ങാ നീര് - ഒന്നിന്റെ
നെയ്യ്
ഉപ്പു
മുട്ട മസാലയ്ക്ക്:-
മുട്ട – 6 എണ്ണം
സവാള - 5
വെളുത്തുള്ളി , ഇഞ്ചി പേസ്റ്റ് - 2 ടേബിള്‍സ്പൂണ്‍
പച്ച മുളക് - 3 -4
തക്കാളി -3 എണ്ണം
മല്ലിയില , പൊതിനയില
മുളക് പൊടി -1/2 ടീസ്പൂണ്‍
മല്ലിപൊടി -2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
ബിരിയാണി മസാല -1 1/2 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി -1 ടീസ്പൂണ്‍
ഗരം മസാല - 1/2 ടീസ്പൂണ്‍
തൈര് -1 കപ്പു
എണ്ണ
ഉപ്പു
അലങ്കരിക്കാന്‍ :-
2 സവാള കനംകുറച്ചു നീളത്തില്‍ അരിഞ്ഞു , വറുത്തത്
അണ്ടി പരിപ്പ് ,കിസ്മിസ് -കുറച്ചു
മല്ലിയില , പൊതിനയില
നെയ്യ്
പൈനാപ്പിള്‍ എസെന്‍സ് - 6 -8 തുള്ളി
റോസ്‌വാടര്‍ -1 ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം :-
അരി കഴുകി 20 mints കുതിര്‍ത്തത്തിനു ശേഷം വെള്ളം വാലാന്‍ വെക്കുക.
മുട്ട നന്നായി പുഴുങ്ങി തോട് പൊളിച്ചു വെക്കുക.
ഈ സമയത്തില്‍ മുട്ട മസാല തയ്യാറാക്കാം.
ഒരു ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് സവാള അരിഞ്ഞത് ഇട്ടു വഴറ്റുക.
അതിലേക്കു ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ ചേര്‍ത്തു വീണ്ടും വഴറ്റുക.
തക്കാളി ചേര്‍ത്തു വീണ്ടും വഴറ്റുക .
അതിലേക്കു മസാലകള്‍ എല്ലാം ചേര്‍ത്തു ഒന്ന് കൂടി നന്നായി എണ്ണ തെളിയുന്നത് വരെ വഴറ്റുക.
അതിനു ശേഷം മല്ലിയിലയും പൊതിനയിലയും കൂടി ചേര്‍ത്തു ഇളക്കുക.
ശേഷം ഇതിലേക്ക് തൈര് ചേര്‍ത്തു ഒന്ന് രണ്ട് മിനുറ്റ് ഇളക്കിയതിനു ശേഷം പുഴുങ്ങി വെച്ചിരിക്കുന്ന മുട്ടകള്‍ ചേര്‍ത്തു ഇളക്കി അഞ്ചു മിനുറ്റ് മൂടി വെച്ച് ചെറുതീയില്‍ വെക്കുക.
മുട്ട മസാല തയ്യാര്‍ .
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ആവശ്യത്തിനു നെയ്യൊഴിച്ച്, അതിലേക്കു പട്ട, ഗ്രാമ്പു , ഏലക്ക, വയണഇല , തക്കോലം , ജാതിപത്രി, ഷാ ജീരകം എന്നിവ ചേര്‍ത്തു പതുക്കെ വഴറ്റി എടുക്കുക.
അതിലേക്കു അരി ചേര്‍ത്തു 5-6 മിനുറ്റ് ഫ്രൈ ചെയ്യുക.
ഇതില്‍ നിന്നും ഒരു വലിയ സ്പൂണ്‍ അരി എടുത്തു മാറ്റി , കുറച്ചു മഞ്ഞള്‍ ചേര്‍ത്ത വെള്ളത്തില്‍ വേവിച്ചു മാറ്റി വെക്കുക.
ഫ്രൈ ചെയ്ത അരിയിലേക്ക് തിളച്ച വെള്ളവും, ആവശ്യത്തിനു ഉപ്പും നാരങ്ങാ നീരും ചേര്‍ക്കുക. (ചോറ് തമ്മില്‍ ഒട്ടിപ്പിടിക്കാതെ ഇരിക്കുന്നതിനു ആണ് . ) മൂടി വെച്ച് വേവിക്കുക.
തിളച്ചതിനു ശേഷം തീ കുറച്ചു വെച്ച് 10-15 മിനുട്ട് കഴിയുമ്പോള്‍ വെള്ളം വറ്റി ചോറ് മുക്കാല്‍ ഭാഗം വെന്തിരിക്കും.
ഫ്രയിംഗ് പാനില്‍ കുറച്ചു നെയ്യൊഴിച്ച് അലങ്കരിക്കാന്‍ ആവശ്യത്തിനുള്ള സവാള വറുത്തു കോരി വെക്കുക.
ആ നെയ്യില്‍ തന്നെ അണ്ടിപ്പരിപ്പും, കിസ്മിസും വറുത്തു മാറ്റി വെക്കുക.
ദം ചെയ്യുന്നതിന് വേണ്ടി :-
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ഫ്രൈ ചെയ്തപ്പോള്‍ ബാക്കി വന്ന നെയ്യും, 1-2 സ്പൂണ്‍ വെള്ളവും കൂടി ഒഴിച്ച് പതുക്കെ ചൂടായതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ചോറില്‍ നിന്നും കുറച്ചെടുത്തു
പാത്രത്തിന്റെ അടിയില്‍ നിരത്തുക..
അതിനു മുകളില്‍ മുട്ടയടക്കമുള്ള മസാല കൂട്ട് നിരത്തുക.
അല്പം നെയ്യ് മുകളിലായി ഒഴിക്കുക.
അതിനു മുകളില്‍ മല്ലിയില, പുതിന ഇല , വറുത്തു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, കിസ്മിസ് ,സവാള, മഞ്ഞള്‍ ഇട്ടു വേവിച്ച ചോറ് എന്നിവ കുറേശ്ശെ വിതറുക.
ഇനി ഒന്ന് രണ്ടു തുള്ളി പൈനാപ്പിള്‍ എസ്സെന്‍സ് , റോസ് വാട്ടര്‍ എന്നിവ തളിക്കുക.-----
ചോറും മുട്ട മസാലയും തീരുന്നത് വരെ ഈ സ്റെപ്പു ആവര്‍ത്തിക്കുക.
അതിനു ശേഷം പാത്രം നന്നായി അടച്ചു ആവി പുറത്തു പോകാത്ത വണ്ണം അടപ്പിന് ചുറ്റും നനഞ്ഞ തുണി ചുറ്റി ചെറു തീയില്‍ 20 മിനുട്ട് വെക്കണം.
അതിനു ശേഷം മൂടി തുറന്നു ബിരിയാണി ഉപയോഗിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes