കന്നി പോസ്റ്റാണ് മിന്നിച്ചേക്കണേ കർത്താവേ
ഈയിടെ ഗോവയിലേക്ക് ടൂർ പോയപ്പോ ആണ് ആദ്യമായി ബീഫ് വിന്താലു സൊർപോട്ടിൽ ഒക്കെ കഴിക്കുന്നത്.
എന്നാ ടേസ്റ്റ് ആയിരുന്നെന്ന് എന്റെ അമ്മച്ചീ
അന്ന് തുടങ്ങിയ പൂതിയാണ്, വീട്ടിൽ ബീഫ് വിന്താലു ഒന്ന് പരീക്ഷിക്കണം എന്നത്
ആ പരീക്ഷണത്തിന്റെ കഥയാണ് ഈ പോസ്റ്റ്
അമ്മച്ചീടെ സ്ഥിരം പ്രഫഷണൽ പാചകക്കാർ തെറ്റുകൾ സദയം ക്ഷമിക്കണം 
പണ്ട് കഴിച്ച രുചി മനസ്സിൽ വെച്ചും ഹോട്ടലിലെ ഷെഫിനോട് ചോദിച്ചുള്ള അറിവും വെച്ച് ഉള്ള പ്രെപറേഷൻ ആണ്
By : Nimisha Nair
ആദ്യം കടുക് ഒരു ടീസ്പൂൺ
ഉലുവ ഒരു ടീസ്പൂൺ
അഞ്ചു വറ്റൽ മുളക്
ജീരകം അര ടീസ്പൂൺ
കുരുമുളക് ഒരു ടീസ്പൂൺ എന്നിവ ഒന്നിച്ചു പൊടിച്ചു അതിൽ നല്ലോണം വിനെഗർ (സുർക്ക ) ഒഴിച്ച് പേസ്റ്റ് ആക്കി വെക്കുക .
രണ്ട് സവാള മഞ്ഞൾപൊടിയും ഉപ്പും ചേർത് വഴറ്റി നമ്മൾ നേരത്തെ ഉണ്ടാക്കി വെച്ച മസാലയും ചേർത്ത് ഒന്നൂടെ മിക്സിയിൽ
അരച്ചെടുക്കുക
ഇനി ബീഫ് (സാധാരണ ബീഫ് ഫ്രൈ പീസ് 500 ഗ്രാം) എണ്ണയിൽ ഇട്ടു വഴറ്റി ബ്രൗൺ കളർ ആവുമ്പൊ നമ്മുടെ മസാല പേസ്റ്റ് ചേർത്തു
നല്ലോണം ഇളക്കണം.
ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി അതിൽ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് മൂപ്പിച്ചെടുക്കുക
ഇതിലേക്ക് നമ്മടെ ബീഫ് മസാല ചേർത്ത ഇളക്കി പാകത്തിന് ഉപ്പും ചേർത്ത് ഒരു 10 -15 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക
വെള്ളം ഇറങ്ങി വന്നിട്ടുണ്ടേൽ തുറന്നു വെച്ച് വറ്റിക്കണം
ഞാൻ ഉണ്ടാക്കീപ്പോ നല്ല ടേസ്റ്റ് ആരുന്നു

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post