ഓട് മീൽ വിത് ഫ്‌ളാക്‌സ് സീഡ്‌സ്
By : Shaini Janardhanan
ഒരു ഈസി ഹെൽതി ബ്രേക് ഫാസ്റ്റ്
1) ഓട്സ് - 5 ടേബിൾ സ്പൂൺ
2) പാൽ/തേങ്ങാപ്പാൽ - 3/4 കപ്പ് (ഞാൻ ഫുൾ ക്രീം പാലാണു ഉപയോഗിച്ചത്)
3) വെള്ളം - 1/2 കപ്പ്
പാത്രത്തിൽ പാലും വെള്ളവും മിക്സ് ചെയ്തു തിളക്കുമ്പോൾ ഓട്സ് ഇടുക, ഇളക്കുക. കൃത്യം 3-4 മിനിട്സ് തീ ഓഫ് ചെയ്യുക. ഓട്സ് കൂടുതൽ വേവിച്ചാൽ ഫൈബർ നഷ്ടപ്പെടും. ഗ്ലൈസീമിക് ഇൻഡക്സ് (GI ) കൂടി കഞ്ഞിയൊക്കെ കുടിക്കുന്ന സെയിം ലെവൽ ആകും.
റോൾഡ് ഓട്സ് അല്ലെങ്കിൽ ജൈൻറ് ഓട്സ് ആണെങ്കിൽ ഒരു 30-45 മിനിട്സ് കുതിർത്തുവച്ചാൽ പെട്ടെന്ന് വെന്തു കിട്ടും
ഞാൻ ഇതോടൊപ്പം കുറച്ചു ഡ്രൈ ക്രാൻബെറി, ടോസ്‌റ്റഡ് ഫ്‌ളാക്‌സ് സീഡ്‌സ് ഇവ ചേർത്തു. ഹണിയും ചേർത്തു കഴിച്ചു. സൈഡിലിരിക്കുന്ന രണ്ടു കുഞ്ഞു പഴം സ്ലൈസ് ചെയ്തു ഭംഗിയാക്കാൻ സമയം കിട്ടാതിരുന്ന കൊണ്ട് അങ്ങനെ തന്നെ കഴിച്ചു. നിങ്ങൾ അരിഞ്ഞു സൈഡിൽ വച്ച് വേണം കഴിക്കാൻ കേട്ടോ.
ഫ്‌ളാക്‌സ് സീഡ്‌സ് ഒക്കെ കടിച്ചു ചവച്ചു തിന്നപ്പോൾ നല്ല രസമായിരുന്നു
ടിപ്സ് : ഫ്‌ളാക്‌സ് സീഡ്‌സ് കുറച്ചധികം ടോസ്റ് ചെയ്തു ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഓട് മീൽ, സലാഡ്, സ്മൂത്തീ ഇവയ്ക്കൊക്കെ തട്ടാം. ഫ്‌ളാക്‌സ് സീഡ്‌സ് ഓയിൽ റിച്ച് ആയതിനാൽ ഫ്രിഡ്ജിൽ വെക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ മണവും രുചി വ്യത്യാസവും വരാൻ ചാൻസ് ഉണ്ട്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes