നെയ്യപ്പം
By : Indu Jaison
അരിപ്പൊടി - 2 കപ്പു
ഗോതമ്പുപൊടി -1/4 കപ്പു
ശര്‍ക്കര -1/2 കിലോ
നെയ്യ് - 2 ടേബിള്‍സ്പൂണ്‍
ഏലക്കപൊടി - 1 ടീസ്പൂണ്‍
തേങ്ങാകൊത്തു -1/2 മുറി തേങ്ങയുടെ
ബേക്കിംഗ് സോഡാ -1/4 ടീസ്പൂണ്‍
എള്ള് – 1-2 ടീസ്പൂണ്‍
എണ്ണ
ഉപ്പു -ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
പച്ചരി 4 -5 മണികൂര്‍ കുതിര്‍ത്തതിനു ശേഷം കുറച്ചു തരിയോടു കൂടി പൊടിക്കുക . ശര്‍ക്കര കുറച്ചു വെള്ളത്തില്‍ അലിയിച്ചു പാനിയാക്കുക .
1 ടേബിള്‍സ്പൂണ്‍ നെയ്യില്‍ തെങ്ങകൊത്തു വറുത്തു മാറ്റിവെക്കുക .
അരിപൊടിയും ,ഗോതമ്പുപൊടിയും, ബേക്കിംഗ് സോഡായും , 1 ടേബിള്‍സ്പൂണ്‍ നെയ്യും , ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്തു നന്നായി യോചിപ്പിക്കുക.
അതിലേക്കു പാനിയാക്കി വെച്ചിരിക്കുന്ന ശര്‍ക്കര ചേര്‍ത്തു ഇഡ്ഡലി മാവിന്റെ പരുവത്തില്‍ കട്ടയില്ലാതെ കുഴക്കുക.
ഇതിലേക്ക് ഏലക്കപൊടി, തേങ്ങാകൊത്തു എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി കുഴച്ചു 3 മണിക്കൂറോളം അടച്ചു വെക്കുക.
അതിനു ശേഷം ഒരു കുഴിയുള്ള ചീനച്ചട്ടിയില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടായിക്കഴിയുമ്പോള്‍ ഓരോ തവി മാവ് വീതം കോരിയൊഴിച്ച് തിരിച്ചു മറിച്ചും ഇട്ടു ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കാം.
ചെറു തീയില്‍ വേണം നെയ്യപ്പം ഉണ്ടാക്കുവാന്‍

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes