ഈസി മില്‍ക്ക് പേട
By : Nimmy Suresh
ഉപ്പില്ലാത്ത ബട്ടര്‍ -50 ഗ്രാം
മില്‍ക്ക് മെയിഡ് -1/4 ടിന്‍
പാല്‍ പൊടിr-1 കപ്പ്
ആദ്യം ബട്ടര്‍ അലിയിപ്പികുക്ക -ഡബിള്‍ boiling രീതിയില്‍ (ഒരു പത്രത്തില്‍ വെള്ളം ചൂടാക്കി അതിന്റെ മുകളില്‍ മറ്റൊരു പത്രം വെച്ച് boil ചെയ്യുന്ന രീതി)
ബട്ടര്‍ അലിഞ്ഞതിനു ശേഷം അതൊരു നോണ്‍ stick പാനിലേക്ക് മാറ്റുക.അതിലേക്കു പാല്‍ പൊടി ചേര്‍ക്കണം.ഈ മിശ്രിതത്തിലെയ്ക്ക് മില്‍ക്ക് മെയിഡ് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.പാനില്‍ ഒട്ടി പിടിക്കാതെ വിട്ടു വരുന്ന പാകം ആകുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
അടുപ്പില്‍ നിന്ന് മാറ്റി വീണ്ടും ഒരു 2 മിനിറ്റ് ഇളക്കിയതിനു ശേഷം തണുപ്പികാനായി വെക്കുക.
തണുത്തതിനു ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ ഷേപ്പ് ചെയ്തു ഏതെങ്കിലും നട്സ് ഉപയോഗിച്ച് അലങ്കരിച്ചു ഉപയോഗിക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes