നുറുക്ക് ഗോതമ്പ് ഇഡ്‌ലി
By : Shaini Janardhanan
എനിക്ക് ഗോതമ്പ് പ്രേതം കൂടിയതാണ് ഈയിടെയായി. ഓഫറിന് കിട്ടിയപ്പോൾ നുറുക്ക് ഗോതമ്പ് 2 Kg വാങ്ങി വീട്ടിൽ കൊണ്ട് വച്ചിട്ടുണ്ട്. ഞാൻ വെറും ‘കഞ്ഞി’യല്ലാത്തോണ്ട് ആരിക്കും ഈ കഞ്ഞി എനിക്കിഷ്ടമല്ല. അതുകൊണ്ടു ഇഡ്‌ലി ഉണ്ടാക്കി. സിമ്പിൾ, സമയവും എടുക്കില്ല.
1) നുറുക്ക് ഗോതമ്പ് - 1 കപ്പ്
2) മല്ലിയില - 2-3 ചെടി
3) പച്ചമുളക് - 1
4) തേങ്ങാ - 2-3 ടേബിൾ സ്പൂൺ
5) നെല്ലിക്ക - 3 വലുത് *
6) ഉപ്പ് - പാകത്തിന്
7) കറി വേപ്പില - 1 തണ്ട്
നുറുക്ക് ഗോതമ്പ് കഴുകി ഒരു 10 മിനിട്സ് സോക് ചെയ്തു വെള്ളം ഊറ്റിക്കളയുക. മിക്സിയിൽ 2 മുതൽ 7 വരെ ഐറ്റംസ് ഒന്ന് കറക്കി എടുക്കുക. കൂടുതൽ അരയരുത്. ചക്കക്കൊക്കെ അരക്കുന്നത് പോലെ.വെള്ളവും പാടില്ല. ഈ മിക്സ് ഗോതമ്പിന്റെ കൂടെ മിക്സ് ചെയ്യുക. വെള്ളം ഒഴിക്കരുത്. എല്ലാം കൂടി നന്നായി മിക്സ് ചെയ്തു ഇഡ്‌ലി തട്ടിൽ എണ്ണ പുരട്ടി പ്രഷർ കുക്കറിൽ 15 മിനിട്സ് വേവിക്കുക. വെയിറ്റ് ഇടാതെ.
നന്നായി തണുത്ത ശേഷം ഇളക്കിയെടുത്തു ചമ്മന്തി, സാമ്പാർ, നോൺ-വെജ് കറി എന്തും കൂട്ടി കഴിക്കുക.
* ഈ റെസിപിയിൽ പച്ചമാങ്ങാ ആണ് ചേർക്കുന്നത് പുളിക്ക്. ഷോപ്പിൽ ചെന്ന എനിക്ക് രണ്ടും കണ്ടു തിരിച്ചറിയാൻ പറ്റാഞ്ഞത് കൊണ്ട് (പച്ചമാങ്ങാ എന്നുപറഞ്ഞു വെച്ചതും പഴുത്തിരുന്നു) ഞാൻ അടുത്ത് കണ്ട നെല്ലിക്കയും മേടിച്ചു വീട്ടിൽ വന്നു. എന്നെയാ വെറും ഒരു മാങ്ങാ തോൽപ്പിക്കുന്നത്!!!

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes