വെണ്ടക്ക തീയൽ
By : Suchithra Vishal
ഒരു കപ്പ് തിരുമിയ തേങ്ങ മിക്സിയിൽ ചെറുതായി പൊടിച്ച ശേഷം ഒരു സ്പൂൺ എണ്ണയും ഒരു കതിർപ്പ് കറിവേപ്പിലയും ചേർത്ത് നന്നായി വറുത്തു. അടുപ്പിൽ നിന്ന് മാറ്റുന്നതിന് മുന്നെ മുളക് പൊടി മഞ്ഞൾ പൊടി മല്ലി പൊടി എന്നിവ കൂടി ചേർത്ത് ചൂടാക്കി അടുപ്പിൽ നിന്നും വാങ്ങുക. തണുത്ത ശേഷം ഈ തേങ്ങ കൂട്ട് ഒട്ടും വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. വെള്ളം ചേർക്കാതെ അരക്കുമ്പോൾ എണ്ണ തെളിഞ്ഞു വരും.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽ മുളകും മൂപ്പിച്ച് സവാള നീളത്തിൽ അരിഞ്ഞതും വെണ്ടക്ക കഷണങ്ങളാക്കിയതും പച്ചമുളകും ചേർത്ത് ചെറുതായി വഴറ്റി പുളി പിഴിഞ്ഞ് ചേർക്കുക. കഷണം വെന്തു വരുമ്പോൾ തേങ്ങ അരച്ചതും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് അടുപ്പിൽ നിന്നും വാങ്ങുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes