മഷ്റൂം നാടൻ കറി
By : Anju Krishna
ചെറിയ ഉള്ളി 10
പച്ചമുളക് 4
ഇഞ്ചി ചെറിയ കഷണം
വെളുത്തുള്ളി രണ്ടു ഇതൾ
മഷ്റൂം ചെറുതായി മുറിച്ചത് ഒരു കപ്പ്
മുളക് പൊടി - 1/2 tabsp മല്ലിപ്പൊടി - 1/2tabsp
മഞ്ഞൾപ്പൊടി - 1/4 tea sp
ഗരം മസാല-1/4 tea sp
തക്കാളി - 1
കറിവേപ്പില
വെളിച്ചെണ്ണ

For Paste
coConut - 1/2 cup
പെരുംജീരകം - 1 നുള്ള്
കുരുമുളക് ' - 5 എണ്ണം
മിക്സിയിൽ നന്നായി അരച്ച് എടുക്കുക.
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത് മഞ്ഞൾപ്പൊടി ചേർത്ത് വഴറ്റുക. നിറം മാറി കഴിയുമ്പോൾ മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടികൾ ഇട്ട്
ചെറുതീയിൽ വഴറ്റുക. പച്ചമണം മാറിയതിനു ശേഷം തക്കാളി ചെറിയ കഷണമാക്കിയത് ചേർത്ത് ചെറുതീയിൽപാൻ അടച്ചു വയ്ക്കുക. തക്കാളി വെന്തതിനു ശേഷം മഷ്റൂം ചേർത്ത് വീണ്ടും 5ന in ചെറുതീയിൽ അടച്ചു വയ്ക്കുക. മഷ്റൂംവെന്തതിനു ശേഷം അരപ്പു ചേർത്ത് ചെറുതീയിൽ അടച്ചു വയ്ക്കുക. അരപ്പ് കുറുകി കഴിയുമ്പോൾ പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post