ചിക്കൻ സ്റ്റ്യൂ ( chicken stew )
By: Sharna Latheef
അപ്പം , ഇടിയപ്പം , ബ്രെഡ് , ചപ്പാത്തി എന്നിവയൊക്കെ കൂടെ കഴിക്കാൻ പറ്റുന്ന വളരെ പെട്ടന്ന് തയ്യാർ ആക്കാൻ പറ്റുന്ന കറി ആണിത് .കുരുമുളക് പൊടി , ഗരംമസാല ഒഴികെ മറ്റു പൊടികളൊന്നും ചേരുന്നില്ലായെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത .അപ്പോൾ തുടങ്ങാല്ലേ .
ചിക്കൻ - മുക്കാൽ കിലോ ( ചെറിയ പീസ് ആയി കട്ട് ചെയ്തത് )
സവോള - 2 എണ്ണം ( സ്ലൈസ് ചെയ്‌തത് )
കിഴങ്ങു - 2 എണ്ണം
ക്യാരറ്റ് - ഒന്നു
പച്ചമുളക് - 5 എണ്ണം ( എരിവ് അനുസരിച് )
ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി - അഞ്ചാറു അല്ലി
കുരുമുളക് പൊടി - ഒരു സ്പൂൺ
ഗരം മസാല - ഒരു ടീ സ്പൂൺ
തേങ്ങാ പാൽ - രണ്ടാം പാൽ ( രണ്ടു കപ് )
ഒന്നാം പാൽ ( ഒരു കപ് )
കറി വേപ്പില
വെളിച്ചെണ്ണ
പാൻ ചൂടാവുമ്പോൾ രണ്ടു സ്പൂൺ
വെളിച്ചെണ്ണ ഒഴിച്ചു അതിൽ മൂന്നാലു ഏലക്ക , 6 ഗ്രാമ്പു , ഒരു കഷ്ണം കറുവപ്പട്ട , 1 bay ലീഫ് , അര ടീ സ്പൂൺ കുരുമുളക് ചേർത്ത ശേഷം സവോള , ചെറുതായി അരിഞ്ഞ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില ചേർത്തു നന്നായി വഴറ്റുക .അതിനു ശേഷം ചിക്കൻ , ക്യൂബ്സ് ആയി cut ചെയ്ത ക്യാരറ്റ് , കിഴങ്ങു ചേർത്തു ഒന്നു വഴറ്റിയ ശേഷം കുരുമുളക് പൊടി ചേർക്കുക. ഉപ്പും തേങ്ങയുടെ രണ്ടാം പാലും ചേർത്തു അടച്ചു വെച്ചു വേവിക്കുക .ഇടക്ക് ഇളകി കൊടുക്കാം .വെന്ത ശേഷം ഗരംമസാല പൊടി ചേർക്കുക.ലാസ്റ് ഒന്നാം പാൽ ചേർത്തു ചൂടായ ശേഷം ഫ്ളയിം ഓഫ് ചെയ്യാം.( ഒന്നാം പാൽ ചേർത്ത ശേഷം തിളപ്പിച്ചാൽ പിരിയാൻ സാധ്യത ഉണ്ട് ).കുറച്ചു കറിവേപ്പില കൂടി ചേർക്കുക.കറി റെഡി .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes