Egg Biriyani
By : Shibi Haris
എഗ്ഗ് ബിരിയാണി 4 - 5 പേര്‍ക്ക് കഴിക്കാന്‍.
ബിരിയാണി അരി രണ്ടു കപ്പ്
വെള്ളം 4 കപ്പ്
ഏലക്ക, ഗ്രാമ്പൂ, കറുവ,... ആവശ്യത്തിനു
നെയ്യ് ആവശ്യത്തിനു
ചെറുനാരങ്ങ ഒന്ന്
സോയ ചങ്ക്സ്..ഉണ്ടെങ്കില്‍ കുറച്ച്
മുട്ട പുഴുങ്ങി മുറിച്ചത് -- 4, 5
സവാള -നീളത്തില്‍ അറിഞ്ഞത് - വലുത് 4
തക്കാളി - മീഡിയം സൈസ് 5
പച്ചമുളക് നാല് വലുത്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - ആവശ്യത്തിനു
നെയ്യൊഴിച്ച പ്രഷര്‍ കുക്കറില്‍ കുറച്ചു സവാളയിട്ട് വഴറ്റുക. വഴന്നു വരുമ്പോള്‍ വെള്ളം, ഏലക്ക, ഗ്രാമ്പൂ, പട്ട,
ആവശ്യത്തിനു ഉപ്പ് ഇവ ചേര്‍ക്കുക.
വെള്ളം തിളച്ചു വരുമ്പോള്‍ കഴുകി വച്ചിരിക്കുന്ന അറിയും ഇടുക.
ഒരു നാരങ്ങയുടെ നീരും പിഴിഞ്ഞ് ചേര്‍ക്കുക... ചോറ് ഒട്ടിപ്പിടിക്കാതിരിക്കാന്‍
ഒരു വിസില്‍ കേള്‍ക്കുമ്പോള്‍ കുക്കറിന്റെ തീയ് ഓഫ് ചെയ്യുക.
സോയ ചങ്ക്സ് മസാല പുരട്ടി എണ്ണയില്‍ വറുത്തു കോരി മാറ്റിവെക്കണം.
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് സവാള നന്നായി വഴറ്റണം. അതിലേക്കു അറിഞ്ഞു വച്ച തക്കാളി, പച്ചമുളക്,
ചതച്ച ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ക്കുക. നന്നായി വഴന്നു വരുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന സോയ ചങ്ക്സ് ചേര്‍ക്കുക.
നന്നായി ഇളക്കിയ ശേഷം മുറിച്ച മുട്ട ചേര്‍ത്ത് പൊടിയാതെ ഇളക്കണം.
കുക്കര്‍ തുറന്നു ചോറ് കുറച്ച് മറ്റൊരു പരന്ന പാത്രത്തിലേക്ക് മാറ്റുക.
അടുത്ത layer ആയി തയാറാക്കിയ മസാല ചേര്‍ക്കുക.
വീണ്ടും ചോറ് ഒരു layer , മസാല മറ്റൊരു layer , ചോറ് ടോപ് layer .
ഓവനില്‍ വച്ചു bake ചെയ്യാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes