കട്ടി പരിപ്പ്
By : Indulekha S Nair
സദ്യക്ക് പല രീതിയിൽ ആണ് പരിപ്പ് കറി ഉണ്ടാക്കുന്നത് ....തെക്കോട്ടു അങ്ങ് ആലപ്പുഴ മുതൽ പരിപ്പ് കറിക്കു ആണ് സാമ്പാറിനെക്കാൾ പ്രാധാന്യം ....ആദ്യം ചോറിൽ ഒഴിച്ച് തരാറുണ്ട്....എന്നാൽ എറണാകുളം മുതൽ വടക്കോട്ട് കട്ടി പരിപ്പ് ആണ് ..ഇലയുടെ വലതു വശം താഴെ ആണ് പരിപ്പിന്റെ സ്ഥാനം...നല്ല കട്ടിയിൽ ഇരിക്കും ...
ചെറുപരിപ്പ്....250
തേങ്ങാ ഒരു മുറി ചിരവിയത്
ജീരകം ഒരു സ്പൂൺ
പച്ചമുളക് ...2
ഉപ്പ്
പരിപ്പ് ഒന്ന് ചൂടാക്കുക എന്നിട്ടു വേവിക്കുക .വേവിക്കുമ്പോൾ പച്ചമുളകും കുറച്ചു മഞ്ഞൾ പൊടിയും ഇട്ടു വേവിക്കണം .....നന്നായി വേവണം അതിലേയ്ക്ക് ..ആവശ്യത്തിന് ഉപ്പും ചേർക്കുക .വെന്ത ശേഷം തേങ്ങയും ജീരകവും നന്നായി അരച്ചത് ചേർക്കുക .നല്ല കട്ടിയിൽ കുറുക്കു പരുവം ആക്കി എടുക്കുക .......ചോറിന്റെ കൂടെ ..നെയ്യും പപ്പടവം ചേർത്ത് ഒരു പിടി പിടിച്ചാൽ പിന്നെ വയറു നിറയുന്നത് അറിയില്ല

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes