അപ്പവും എരിവുള്ള നാടൻ മുട്ട റോസ്റ്റും കഴിച്ചു തുടങ്ങുന്ന ഒരു ദിവസം!!!!... അല്ലേലും നമ്മള് മലയാളികൾക്ക് ഒഴിച്ച് നിർത്താൻ പറ്റാത്ത ചില കോംബിനേഷൻസ് ഉണ്ട്.. പുട്ടും കടലേം, ദോശേം ചമ്മന്തിയും , ഇടലിയും സാമ്പാറും, കപ്പയും മീൻ കറിയും അങ്ങനെ അങ്ങനെ ഒരു നീണ്ട നിര...
By : Sherin reji
ഇതൊരു നാടൻ മുട്ട റോസ്സ്റ് ആണ്.. എരിവ് ഇത്തിരി മുന്നിൽ നിൽക്കും...
എന്നാ പിന്നേ തുടങ്ങാം അല്ലിയോ??
4 കോഴിമുട്ട എടുത്തു പുഴുങ്ങാനിട്ടു..
2 വലിയ സവാള എടുത്തു അത്യാവശ്യം മുഴുപ്പിൽ കൊത്തി അരിഞ്ഞു...
നന്നായി പഴുത്തു ചുവന്ന 1 വലിയ തക്കാളി പഴവും ചെറുതായി അരിഞ്ഞു.
കുഴിവുള്ള ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായപ്പോൾ കടുകിട്ടു പൊട്ടിച്ചു 1 സ്പൂൺ പെരും ജീരകം ചതച്ചത് മൂപ്പിച്ചു...
പിറകെ ഒരു വലിയ കഷ്ണം ഇഞ്ചിയും, 6 അല്ലി വെളുത്തുള്ളി ചതചച്ചതും
ഒരു തണ്ടു കറി വേപ്പിലയും ചേർത്ത് മൂപ്പിച്ചു... സവാളയും ഉപ്പ് ഇട്ടു വഴറ്റി
ഒരു പാത്രത്തിൽ 1 ടീ സ്പൂൺ മുളകുപൊടി, 2 ടീ സ്പൂൺ മല്ലി പൊടി, 1/4 ടീ സ്പൂൺ മഞ്ഞള്പൊടിയുമിട്ടു കുറച്ചു വെള്ളത്തിൽ കുഴച്ചെടുക്കാം...
പച്ച മണം മാറി മസാല മൂത്താൽ ഈ കൂട്ട് ഇട്ടു വഴറ്റാം .. കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ച് കൊടുക്കാം.. ഒന്ന് മൂത്തു വന്നപ്പോ 1/2 ടീ സ്പൂൺ കുറുമുളകുപൊടിയുമിട്ടു വഴറ്റി...
ഇനി അരിഞ്ഞു വച്ച തക്കാളിയും ചേർത്ത് നന്നായൊന്നു ഇളക്കാം.. ഇനി അടച്ചു വച്ച് വേവിക്കാം... തക്കാളിയിൽ നിന്ന് ഇറങ്ങുന്ന വെള്ളത്തിൽ മസാല ചെറു തീയിൽ വെന്തോളും...
വെള്ളമൊക്കെ നന്നായി വറ്റി പരുവം ആവുമ്പോ 1/2 ടീ സ്പൂൺ ഗരം മസാലയും കറി വേപ്പിലയും കുറച്ചു വെളിച്ചെണ്ണയും ചേർത്ത നെടുകെ വരഞ്ഞ പുഴുങ്ങിയ മുട്ടയുമിട്ടു നന്നായൊന്നു ഇളക്കാം.. മുട്ടയുടെ മുകളിലേക്കു മസാല എല്ലാം കൂടി തട്ടി പൊത്തി വച്ച് 1 മിനുറ്റ് കൂടി അടച്ചു വെക്കാം... നന്നായൊന്നു തീ കൂട്ടി ഒന്നൂടെ ഇളക്കി വാങ്ങിക്കോ
സംഭവം റെഡി ആയി... പിന്നേ എണ്ണയും എരിവും ഓരോരുത്തരുടെ രുചിക്കു അനുസരിച്ചു മാറ്റാം...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes