ചമ്മന്തിപൊടി
By : Lakshmi Pramod
തേങ്ങാ -3 തിരുമ്മിയത്
വറ്റൽമുളക് -5
കുരുമുളക് -1 സ്പൂൺ
പുളി - ചെറുനാരങ്ങാ വലുപ്പത്തിൽ
ഉഴുന്ന് - 4 സ്പൂൺ
ചെറിയ ഉള്ളി - 10 കനം കുറച് അറിഞ്ഞത്
ഇഞ്ചി - ഒരുകഷ്ണം കനം കുറച് അരിഞ്ഞത്
കറിവേപ്പില
ഉപ്പ്
കായം -1/2 സ്പൂൺ

തേങ്ങാ തിരുമ്മിയത് ഒന്ന് മിക്സിയിൽ ഇട്ടു അടിച്ചു എടുക്കുക .തേങ്ങാ തിരുമ്മിയത് വലുപ്പ വെത്യാസം വന്നാൽ ഒരുപോലെ വറുത്തെടുക്കാൻ പറ്റില്ല .

ഉരുളി ചൂടായതിനു ശേഷം തേങ്ങാ ഇടുക നന്നായി ഇളക്കി ഒന്ന് ചൂടാകുമ്പോൾ വറ്റൽ മുളകും , ഉഴുന്നും ,കറിവേപ്പില , പുളി ,ഇഞ്ചി ഇട്ടു ചെറുതീയിൽ നല്ലപോലെ വറത്തെടുക്കുക . നല്ല ബ്രൗൺ കളർ ആകുമ്പോൾ അരിഞ്ഞു വെച്ച ഉള്ളിയിട്ടു ഒന്നുടെ വറത്തു കായവും ഇട്ടു വാങ്ങുക .തണുത്തതിനു ശേഷം പൊടിച്ചു എടുക്കുക (വറ്റൽ മുളകും കുരുമുളകും എരിവ് എത്ര വേണം അതിനനുസരിച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post