വറുത്തരച്ച സാംബാർ
By : Greeshma RK
ആദ്യം മീഡിയം തീയിൽ പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക അതിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ 1 മുറി തേങ്ങയും 2 ടീസ്‌പൂൺ മല്ലിയും 1/4 സ്പൂൺ ഉലുവയും എരിവിന് ആവശ്യമുള്ള അത്രയും വറ്റൽമുളകും പിന്നെ കുറച്ചു കറിവേപ്പിലയും ചേർത്ത് തേങ്ങാ ചുവക്കുന്ന വരെ വറക്കുക പിന്നെ അതിൽ കായപ്പൊടിയും ചേർത്തിളക്കി വെക്കുക തണുത്ത ശേഷം കുറച്ചു വെള്ളം ചേർത്ത് അരച്ചെടുക്കുക.
ഒരു കുക്കറിൽ 1/2 കപ്പ് പരിപ്പ് 1/4 സ്പൂൺ മഞ്ഞപ്പൊടിയും 1/ 2 സ്പൂൺ മുളകുപൊടിയും ചേർത്ത് പകുതി വേവിക്കുക.പകുതി വെന്ത പരിപ്പിലേക്കു സാമ്പാറിന് ആവശ്യമായ കഷ്ണങ്ങൾ വഴുതനങ്ങ,മുരിങ്ങക്കായ,വെണ്ടയ് ക്ക എന്നിവ ഉപ്പും ചേർത്ത് 1 വിസിൽ വരുന്നത് വരെ കുക്കറിൽ വേവിക്കുക പിന്നെ നമ്മുടെ അരപ്പും 1 നെല്ലിക്ക വലിപ്പത്തിൽ പുളി പിഴിഞ്ഞതും ചേർത്ത് തിളപ്പിക്കുക.
പാൻ അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ ഓയിൽ ഒഴിച്ച് കടുക് പൊട്ടിക്കുക അതിലേക്കു കറിവേപ്പിലയും വറ്റൽമുളകും കൂടി ചേർത്ത് നമുക്ക് കറി താളിക്കാം.
By : Greeshma RK
ആദ്യം മീഡിയം തീയിൽ പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക അതിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ 1 മുറി തേങ്ങയും 2 ടീസ്‌പൂൺ മല്ലിയും 1/4 സ്പൂൺ ഉലുവയും എരിവിന് ആവശ്യമുള്ള അത്രയും വറ്റൽമുളകും പിന്നെ കുറച്ചു കറിവേപ്പിലയും ചേർത്ത് തേങ്ങാ ചുവക്കുന്ന വരെ വറക്കുക പിന്നെ അതിൽ കായപ്പൊടിയും ചേർത്തിളക്കി വെക്കുക തണുത്ത ശേഷം കുറച്ചു വെള്ളം ചേർത്ത് അരച്ചെടുക്കുക.
ഒരു കുക്കറിൽ 1/2 കപ്പ് പരിപ്പ് 1/4 സ്പൂൺ മഞ്ഞപ്പൊടിയും 1/
പാൻ അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ ഓയിൽ ഒഴിച്ച് കടുക് പൊട്ടിക്കുക അതിലേക്കു കറിവേപ്പിലയും വറ്റൽമുളകും കൂടി ചേർത്ത് നമുക്ക് കറി താളിക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes