ഹൈദ്രാബാദ് ചിക്കൻ ബിരിയാണി
By : Sulaikha Ashraf
ചിക്കൻ - 1 kg
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ..1 1/2 tblspn
മുളക് പൊടി -2tspn
ലെമൺ ജൂസ് ...1
മഞ്ഞൾ പൊടി..1/2 tblspn
ഗരം മസാല പൊടി. ..1tspn
മല്ലി പൊതീന ഇല. .
തൈര്/യോഗാർട്ട്..2 tblspn
പച്ച മുളക്...4
ഉപ്പ്...
സവാള..7
നെയ്യ്...2 tblspn
എണ്ണ. ..1 cup
ബസുമതി റൈസ് -4 glass [വെള്ളത്തിൽ l5 മിനിറ്റ് കുതിക്കണം] 
ഫുഡ് കളർ
റോസ് വാട്ടർ
തെയ്യാറാക്കുന്ന വിധം 
ചിക്കനിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ലെമൺ മഞ്ഞൾപ്പൊടി മുളക് പൊടി തൈര് ഗരം മസാല പച്ചമുളക് മല്ലി പൊതീന ഇല ഉപ്പ് എന്നിവ നന്നായി പുരട്ടി 6/7 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. ഒരു പാത്രത്തിൽ നൈയ്യ് എണ്ണ എന്നിവ ഒഴിച്ച് സവാള നന്നായ മൊരിച്ചെടുക്കുക. ഒരു പാത്രത്തിൽ ചിക്കനും ഫ്രൈ ചെയ്ത സവാളയിൽ നിന്ന് കുറച്ചും. നേരത്തെ സവാള ഫ്രൈ ചെയ്ത എണ്ണയിൽ നിന്നു 2 സപൂൺ എണ്ണയും ചേർത്ത് അടുപ്പിൽ വെക്കുക .ഒരു പാത്രത്തിൽ വെള്ളം തിളപ്പികുക ഇതിൽ ഗ്രാമ്പു പട്ട ഏലക്ക ചെറു ജീരകം ലെമൺ ജൂസ് ഉപ്പ് അരി എന്നിവ പകുതി വേവിക്കുക ശേഷം ഒരു അരിപ്പയിൽ ഉറ്റി ഇടുക. ശേഷം പകുതി റൈസ് മസാലയിൽ നിരത്തി ഫ്രൈ ചെയ്ത സവാള നിരത്തി വീണ്ടും ബാക്കി റൈസ്.. ഇടുക മുകളിൽ റോസ് വാട്ടറിൽ ഫുഡ് കളർ കലക്കി അത് കുടഞ്ഞു കൊടുക്കുക മല്ലി ഇല ഗരം മസാല പൊടി എന്നിവചേർത്ത് 30 മിനിറ്റ് ദമ്മീന് വെക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post