POTATO SPRING /SPIRAL

പൊട്ടറ്റോ സ്പ്രിങ് / സ്പൈറൽ

By : Indulekha S Nair

ഇപ്പോൾ മാളുകളിൽ പോകുമ്പോൾ സ്ഥിരം കാഴ്ച ആണ് ഈ പൊട്ടറ്റോ സ്പ്രിങ് ഓർ സ്പൈറൽസ് ......കാശു കുറെ പൊടിയും ഇത് മേടിച്ചു ....വീട്ടിൽ ഒന്ന് ട്രൈ ചെയ്യാന്നു വിചാരിച്ചു ....ഉരുളൻ കിഴങ്ങു തൊലി കളഞ്ഞു സുന്ദരനാക്കി പപ്പട കമ്പിയിൽ തറച്ചു (വുഡൻ സ്റ്റിക് വാങ്ങാൻ കിട്ടും )എന്നിട്ടു ഒരറ്റം മുതൽ കത്തിവച്ചു വട്ടത്തിൽ വരഞ്ഞു ഓരോ പ്രാവശ്യം തിരിച്ചു തിരിച്ചു കൊടുക്കണം ..അങ്ങനെ ചെയ്തിട്ട് ഒന്ന് വലിച്ചു സ്പ്രിങ് പോലെ ആക്കണം .ഇടയ്ക്കു വച്ച് പൊട്ടി പോവാതെ ശ്രദ്ധിക്കണം ......
കുഴിഞ്ഞ പരന്ന ചീന ചട്ടിയിൽ വെളിച്ചെണ്ണ ഒഴിക്കണം .....നന്നായി വെളിച്ചെണ്ണ ആവശ്യം വരും.....അതിലേയ്ക്ക് പപ്പടം കുത്തി യോടു കൂടി ഇടണം ......ഇടയ്ക്കിടയ്ക്ക് തിരിച്ചു കൊടുക്കണം ....നന്നായി ക്രിസ്പി ആയി കഴിഞ്ഞാൽ എടുത്തു അതിലേയ്ക്ക് ഉപ്പും കുരുമുളക് പൊടിയും മുളകുപൊടിയും പിന്നെ നിങ്ങള്ക്ക് ഏതൊക്കെ മസാലകൾ ഇഷ്ടമാണോ അതൊക്കെ തട്ടുക ... എന്നിട്ടു അങ്ങട് കഴിക്കുക ....പിള്ളേരെ പറഞ്ഞിട്ട് കാര്യം ഉണ്ടോ .......കിടു

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post