ശർക്കര വരട്ടി( Sharkkara Varatti)
By : Sree Harish
ഓണം സ്പെഷ്യൽ ....
മൂന്ന് പച്ച ഏത്തക്കായ തൊലി കളഞ്ഞു അൽപ്പം മഞ്ഞൾ ചേർത്ത വെള്ളത്തിലിട്ടു വെക്കുക.10 മിനിട്ടിനു ശേഷം വെള്ളം ഊറ്റി കളഞ്ഞു ചെറുതായി നുറുക്കി വെക്കുക .എണ്ണ ചൂടാക്കി ക്രിസ്പിയായി വ റുത്തെടുക്കുക. (മുക്കാൽ ഭാഗം വേവാകുമ്പോൾ അൽപ്പംവെള്ളത്തിൽ കുറച്ചു ഉപ്പ് ചേർത്ത് തളിക്കുക) (low Flame).
ഒരു കപ്പ് ശർക്കര ചീകിയതു വെള്ളം ചേർത്ത് (വെള്ളം തീരെ കുറച്ചു മതി) ഒന്ന് തിളപ്പിച്ച് അരിച്ചെടുക്കുക.ശേഷം ശർക്കര പാവ് കാച്ചുക.നൂൽപ്പരുവം ആകുമ്പോൾ ഇതിലേക്ക് അര ടി സ്പൂൺ ജീരകപ്പൊടി, ചുക്കുപൊടി ..രണ്ടുമൂന്നു ഏലക്ക പൊടിച്ചത് എന്നിവ ചേർത്തിളക്കുക.ശേഷം കായ വറുത്തത് ചേർത്ത് ശർക്കര നന്നായി പിടിക്കും വരെ ഇളക്കുക.ഇനി ഒരു സ്പൂൺ പഞ്ചസാരയും അരിപ്പൊടിയും ചേർത്ത് ഒന്നുകൂടി നന്നായി ഇളക്കിയെടുക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes