ബീഫ് ഉപ്പുമാവ്
By : Fathima Mayalakkara
റവ-1കപ്പ്
ഉളളി-1 ചെറുതായ് മുറിച്ചത്
തക്കാളി -1
പച്ചമുളക് -3
ഇഞ്ചി :1(ചെറിയകഷ്ണം )
ഉപ്പ് -ആവശ്യത്തിന്
കടുക് -1/2 ടീസ് പൂണ്
കറിവേപ്പില -ആവശ്യത്തിന്
വറ്റല് മുളക്-2 എണ്ണ൦
വെള്ളം,വെളിച്ചെണ്ണ ആവശ്യത്തിന്
1/2 കിലോ ബീഫ് കഴുകി ചെറിയ പീസാക്കി അതില് 1/2ടീസ്പൂണ് മുളക് പൊടി 1ടീസ്പൂണ് മഞ്ഞള് പൊടിയു൦,1/4ടീസ്പൂണ് ഗര൦ മസാല പൊടിയു൦ ആവശ്യത്തിന് ഉപ്പു൦ചേ൪ത്ത് വേവിച്ച് വെക്കുക.
ഒരു പാനിൽ റവ,വറുക്കുക പിന്നീട് കുറച്ചു വെളിച്ചെണ്ണയിൽ കടുക് ,വറ്റല് മുളക്,പൊട്ടിച്ചു അതിലേക്ക് ഉളളി,അരിഞ്ഞതും പച്ചമുളക് ഇഞ്ചി തക്കാളി എന്നിവ നല്ലവണ്ണം വഴറ്റുക അതിലേക്ക് വേവിച്ച് വെച്ച ബീഫു൦,കുറച്ചു വെള്ളമൊഴിച്ചു തിളപ്പിക്കുക തിളച്ചു കഴിഞ്ഞാൽ അതിലേക് വറുത്തുവെച്ച റവ,ഇട്ടു നല്ലവണ്ണം കുറച്ച് സമയ൦,ഇളക്കി വേവിച്ച് ഇറക്കി വെക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post