അസ്ത്രം
By : Saranya M Kurup
ആയുധമൊന്നുമല്ല. നല്ല കുത്തരികഞ്ഞിയും ഈ കറിയും നല്ല കോംബിനേഷന്‍ ആണ്. പണ്ടൊക്കെ വ്രതം നോക്കുന്നോരുടെ പ്രധാന ഭക്ഷണം ഇതാരുന്നു എന്ന് കേട്ടിട്ടുണ്ട് .

ഇത് ചേന , ചേമ്പ്. കാച്ചില്‍, ഇതൊക്കെ ഒരുമിച്ചു ആക്കിയോ അല്ലെങ്കില്‍ ഓരോന്ന് വെച്ചോ ഉണ്ടാക്കാം . ചിലര്‍ ഇതിനു ഓമക്കയും, ചക്ക കുരുവും ചേര്‍ക്കും.

ആദ്യം ചേന കഷ്ണങ്ങള്‍ ആയി മുറിക്കുക . വൃത്തി ആക്കി കഴിഞ്ഞു പാകത്തിന് വെള്ളവും,ഉപ്പും, മഞ്ഞളും , മുളക് പൊടിയും, കരിയാപ്പിലയും ചേര്‍ത്ത് വേവിക്കുക . ഇതു നല്ലപോലെ വെന്തു തിളക്കണം .

ഇനി അരപ്പ് ചേര്‍ക്കണം. തേങ്ങയും , ജീരകവും , വെളുത്തുള്ളിയും ചേര്‍ത്ത് അരക്കണം . ഇതു അസ്ത്രത്തില്‍ ചേര്‍ക്കണം . തിളക്കുമ്പോള്‍ വാങ്ങി വെക്കണം .

ഇനി ഇതില്‍ കടുക് വറുത്തു ചേര്‍ക്കണം (കടുകും , വറ്റല്‍ മുളകും , കരിയാപ്പിലയും. വേണമെങ്കില്‍ ചുവന്നുള്ളിയും ഇത്തിരി അരിഞ്ഞു വറുക്കാം )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم