മഞ്ഞളിലയപ്പം
By: Ammu Muraleedharan

മഞ്ഞളില
അരിപൊടി 2 കപ്പ്
തേങ്ങ,പഞ്ചസാര (ശർക്കര), ഏലയ്ക്ക, വെള്ളം, ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
വറുത്ത അരിപൊടിയിൽ ഉപ്പും തിളപ്പിച്ച വെള്ളവും ചേർത്ത് ഇളക്കി കട്ടകെട്ടാതെ കുഴക്കുക.മഞ്ഞളില തിരഞ്ഞെടുക്കുമ്പോൾ അധികം മുറ്റാത്തെ വേണം ഉപയോഗിക്കേണ്ടത്.
മഞ്ഞളിലയുടെ മധ്യഭാഗത്ത് ചെറിയ ഉരുള മാവ് വയ്ക്കുക. കൈയിൽ അല്പം വെളളം തടവിയതിനുശേഷം പരത്തുക.അതിനു മുകളിലായി തേങ്ങ,പഞ്ചസാര,ഏലയ്ക്ക മിക്സ് വയ്ക്കുക.എന്നിട്ട് ഇല മടക്കുക.ഇലയുടെ രണ്ടറ്റവും മുറിച്ച് കളഞ്ഞ് ആവിയിൽ വേവിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post